Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളം നിസ്സംഗത വെടിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2020, 07:23 am IST
inVicharam

ഇസ്ലാമിക ഭീകരരുടെ താവളമായി കേരളം മാറിയിട്ട് പതിറ്റാണ്ടുകളായി. ആദ്യം സിമിയും പിന്നീട് ഐഎസ്എസ് എന്ന പേരില്‍ അബ്ദുള്‍ നാസര്‍ മദനിയും വിത്തിട്ട ഭീകരപ്രവര്‍ത്തനത്തിന് കേരളത്തിലെ ഇരു മുന്നണി സര്‍ക്കാരും ഒത്താശ ചെയ്യുന്നത് പലകുറി വ്യക്തമായതാണ്. രാജ്യത്തെവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടന്നാലും അതിന്റെ വേര് കേരളത്തിലും പടര്‍ന്നത് തെളിഞ്ഞിട്ടുണ്ട്. കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊന്നവരുടെ താവളവും കേരളമായിരുന്നു എന്നാണ് ബോധ്യമാകുന്നത്. തെങ്കാശി പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തത് കൊല്ലത്തുനിന്നാണ്. പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കൊല്ലം റൂറല്‍ പോലീസാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ ഇതുവരെ എട്ടുപേരാണ് പിടിയിലായത്. കൃത്യം നടത്തിയ രണ്ടുപേരും നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും അയല്‍ സംസ്ഥാനങ്ങളും നല്‍കുന്ന ഗൗരവമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാത്തതിന് പിന്നില്‍ ഇരുമുന്നണികളിലുമുള്ള മുസ്ലിം സംഘടനകളുടെ സാന്നിധ്യമാണെന്നതില്‍ സംശയമില്ല.

കേരളത്തിലും തമിഴ്‌നാട്ടിലും തീവ്രവാദബന്ധമുള്ള ആറംഗസംഘം ആക്രമണം നടത്തുമെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗമായ ക്യുബ്രാഞ്ച് മൂന്നു മാസം മുമ്പ് സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പോലീസുകാരനെ വെടിവച്ചുകൊന്ന പ്രതികളടക്കം ആറു പേരുടെ ചിത്രങ്ങളും നല്‍കി. ശബരിമല തീര്‍ത്ഥാടകരെ അടക്കം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ ഇത് ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം ഉണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തൗഫീക്ക്, സമീം ഉള്‍പ്പെടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ടും തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറിയിരുന്നു. തമിഴ്‌നാട്ടിലോ കേരളത്തിലോ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍െട്ടന്നാണ് തമിഴ്‌നാട് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കേരളാ പോലീസിനും ഈ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട മറ്റ് രണ്ട് പേരുടെ ചിത്രങ്ങളും കൈമാറി. സംസ്ഥാന ഇന്റലിജന്റ്‌സ് 48 മണിക്കൂര്‍ മുന്നേയാണ് ഇവരുടെ ചിത്രങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പ്പിച്ചത്. ജാഗ്രതാ നിര്‍ദേശത്തില്‍ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയില്‍ പോലീസുദ്യോഗസ്ഥനെ ഡ്യൂട്ടിക്കിടെ ചെക്ക്‌പോസ്റ്റില്‍ കയറി വെടിവച്ച് കൊന്നത്. 

എഎസ്‌ഐ വില്‍സണെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെ തീവ്രവാദികള്‍ കേരളത്തിലേക്ക്, പ്രത്യേകിച്ച് തലസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. തീവ്രവാദി ആക്രമണം നടന്ന ഉടനെ സംഘം കേരളത്തിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിന്നാലെ എത്തിയ തമിഴ്‌നാട് പോലീസ് സഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയിലാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ഇവര്‍ക്ക് സഹായം ഒരുക്കുകയും ചെയ്ത പാറശാല, പുന്നക്കാട് ഐങ്കമണ്‍ സ്വദേശി സെയ്തലി ഏകദേശം ഒരു വര്‍ഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. തീവ്രവാദികള്‍ക്ക് സഹായം ഒരുക്കി നല്‍കിയ കുലശേഖരത്ത് വാടകയ്‌ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടിയിട്ടുണ്ട്. ഇതെല്ലാം നല്‍കുന്ന സൂചന കേരളം ഭീകരര്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ്. പ്രതികള്‍ ഉപയോഗിച്ച തോക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെത്തിയ ആയിരം തോക്കുകളില്‍ പെട്ടതാണെന്നും പോലീസ് കരുതുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കണ്ടൈനര്‍ നിറയെ കള്ളനോട്ടുകളും തോക്കുകളും വന്നത് സംബന്ധിച്ച് വിവാദമുയര്‍ന്നെങ്കിലും പോലീസ് നടപടിയുണ്ടായില്ല എന്നതും മറക്കാന്‍ പാടില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാരുകളുടെ നിസംഗത ‘കേരളത്തെ കശ്മീരാക്കുമെന്ന’ തീവ്രവാദികളുടെ മുദ്രാവാക്യം നടപ്പാക്കുമെന്ന ഭയാനക സാഹചര്യം തള്ളിക്കളയാനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.