കൊല്‍ക്കത്ത: എടികെയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലില്‍ പ്ലേ ഓഫ് പ്രതിക്ഷ കാത്തു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് എടികെയെ തകര്‍ത്തുവിട്ടത്. രണ്ടാം പകുതിയില്‍ ഹാലി ചരണ്‍ നര്‍സരിയാണ് നിര്‍ണായ ഗോള്‍ നേടിയത്.ഈ സീസണിലെ ഉദ്ഘാടന മത്സരത്തിലും ബ്ലാസ്റ്റേഴസ് എടികെയെ തോല്‍പ്പിച്ചിരുന്നു.
ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് 12 മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി ആറാം സ്ഥാനത്തെത്തി. അതേസമയം എടികെ 12 മത്സരങ്ങളില്‍ 21 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ആദ്യ പകുതയില്‍ ബ്ലാസ്റ്റേഴ്സാണ് ആധിപത്യം പുലര്‍ത്തിയത്. പന്തടക്കത്തിലും പാസിങ്ങിലുമൊക്ക മികവ് കാട്ടിയെങ്കിലും ഗോള്‍ അടിക്കാനായില്ല. എടികെയ്ക്കും അദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് തകര്‍ത്തുകളിച്ചു. എഴുപതാം മിനിറ്റില്‍ വിജയഗോളും നേടി. ഹാലി ചരണ്‍ നര്‍സരിയാണ് ഗോള്‍ നേടിയത്. മെസി നീ്ട്ടികൊടുത്ത പന്ത് കാലില്‍ കുരുക്കിയ നര്സരി എടികെയുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: