മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായ ദ പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പോസ്റ്ററില്‍ കത്തനാര് ലുക്കിലാണ് മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ചിത്രത്തിനായി ആരാധകരും ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സസ്പെന്‍സ് നിറഞ്ഞ സിനിമയാണ് ദ പ്രീസ്റ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. വളരെ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ മഞ്ജുവിന്റേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. ജനുവരി ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. 2020-ല്‍ തന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന
ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: