കന്യാകുമാരി: കളിയിക്കാവിള കൊലപാതകക്കേസില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവരുടെ പാരിതോഷികം തമിഴ്‌നാട് പോലീസ് ഏഴ് ലക്ഷം രൂപയായി ഉയര്‍ത്തി. ആദ്യം നാല് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഉയര്‍ത്തിയത്.
കന്യാകുമാരി സ്വദേശികളായ തൗഫീഖ്,അബ്ദുള്‍ ഷെമീം എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കും. കന്യാകുമാരി എസ്പി കണ്ട്രോള്‍ റൂം, തക്കല ഡിഎസ്പി കണ്ട്രോള്‍ റൂം, കളിയിക്കാവിള sപാലീസ് സ്റ്റേഷന്‍ എന്നിവടങ്ങില്‍ വിവരം നല്‍കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കന്യാകുമാരി എസ്പിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പോലീസ് ശനിയാഴ്്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇഞ്ചിവിള പ്ലാമൂട് സ്വദേശികളായ രണ്ടുപേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
















