Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലി പേട്ടതുള്ളല്‍ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 09:35 am IST
in Kerala

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാന പെരുമയില്‍ കൊണ്ടാടുന്ന അമ്പലപ്പുഴ- ആലങ്ങാട് ദേശക്കാരുടെ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ച നടക്കും. മണികണ്ഠനായ അയ്യപ്പ സ്വാമിയുടെ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹത്തിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളല്‍. പാണനിലകളും വിവിധതരം ചായങ്ങളും വാരിപ്പൂശി കന്നി സ്വാമിമാര്‍ ശരക്കോലും കച്ചയും കെട്ടി,  മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കല്പത്തില്‍ തുണിയില്‍ പച്ചക്കറി കെട്ടി കമ്പില്‍ തൂക്കി തോളിലേറ്റി ആനന്ദനൃത്തമാടുന്ന ഭക്തിയുടെ നേര്‍ക്കാഴ്ചയാണ് പേട്ടതുള്ളല്‍. 

മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് ആദ്യം. രാവിലെ 11 മണിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഭഗവാന്റെ സാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നതോടെയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. 

അമ്പലപ്പുഴ പേട്ട സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരും സംഘവും  നേതൃത്വം നല്‍കും. ആലുവ മണപ്പുറത്തെ മഹാദേവന്റെ ക്ഷേത്രസന്നിധിയില്‍ നിന്നും അയ്യപ്പസ്വാമിയുടെ ചൈതന്യം ആവാഹിച്ച ഗോളകയും കൊടിയുമായി പിതൃസ്ഥാനീയരായ ആലങ്ങാട്ടു ദേശക്കാരുടെ പേട്ടതുള്ളലാണ് രണ്ടാമത് നടക്കുന്നത്. 

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് മുകളില്‍ തിടമ്പുമായി ശരീരമാസകലം ചന്ദനവും ഭസ്മവും പുരട്ടി ഉടുക്ക് കൊട്ടിന്റെ ഭക്തിലഹരിയില്‍ താളമേളത്തിന്റെ അകമ്പടിയില്‍ അരങ്ങേറുന്ന രണ്ടാമത്തെ പേട്ടതുള്ളലിന് അമ്പാടത്ത് എ.കെ. വിജയകുമാറും സംഘവും നേതൃത്വം നല്‍കും.

പേട്ട കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെടുന്ന അമ്പലപ്പുഴ പേട്ട, അയ്യപ്പന്റെ തോഴനായ വാവരെ കൂട്ടാനായി സമീപത്തെ പള്ളിയില്‍ കയറിയാണ് പേട്ടതുള്ളല്‍ തുടരുന്നത്. ആദ്യത്തെ പേട്ടയോടൊപ്പം വാവരും പോയി എന്ന വിശ്വാസത്തില്‍ ആലങ്ങാട് ദേശക്കാര്‍ പള്ളിയില്‍ കയറാതെയാണ് പോകുന്നത്. നാടിന്റെ ഐശ്വര്യത്തേയും സാഹോദര്യത്തേയും തൊട്ടുണര്‍ത്തുന്ന രണ്ടു ദേശക്കാരേയും ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും. 

എരുമേലി ചന്ദനക്കുടം ഇന്ന് 

എരുമേലി: പ്രസിദ്ധമായ എരുമേലി ചന്ദനക്കുട ആഘോഷങ്ങള്‍ ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് പള്ളിയങ്കണത്തില്‍ നടക്കുന്ന ചന്ദനക്കുട ഘോഷയാത്ര സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ചന്ദനക്കുട ഘോഷയാത്രയ്‌ക്ക് അകമ്പടിയായി ശിങ്കാരിമേളം, പൂക്കാവടി, കൊട്ടക്കാവടി, അമ്മന്‍ കുടം, ഇശല്‍ പൂരം,മാപ്പിളപാട്ട് ഷോ എന്നിവ നടക്കും. പരിപാടികള്‍ക്ക് ശേഷം ആരംഭിക്കുന്ന ചന്ദനക്കുട ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം 12ന് വെളുപ്പിന് സമാപിക്കും. ചന്ദനക്കുടത്തിനും നാളെ നടക്കുന്ന പേട്ടതുള്ളലിനും സുരക്ഷയൊരുക്കാന്‍ പോലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്‍, സെക്രട്ടറി നൈസാം പി.അഷറഫ്, ട്രഷറര്‍ നാസര്‍ പനച്ചി, വൈസ് പ്രസിഡന്റ് കെ.എച്ച്. നൗഷാദ്, ഹക്കീം മാടത്താനി, അനസ് പ്ലാമൂട്ടില്‍, റസല്‍ സലിം, വി.പി. അബ്ദുള്‍ കരീം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.