പൂനെ: ടി20 യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡ് പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് സ്വന്തമായി. ശ്രീലങ്കക്കെതിരായ മൂന്നാം ടി 20 മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബുംറയ്ക്ക് റെക്കോഡ് സ്വന്തമായത്.
സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹല്‍, ആര്. അശ്വിന് എന്നിവരെ മറികടന്നാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് മുമ്പ് ചഹല്‍, അശ്വിന് എന്നിവര്‍ക്കൊപ്പം ബുംറയും 52 വിക്കറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. പരിക്ക് മൂലം നാല് മാസം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ബുംറ തന്റെ ആദ്യ ഓവറില്‍ തന്നെ ശ്രീലങ്കയുടെ ഓപ്പണര്‍ ധനുഷ്ക ഗുണതിലകയെ വീഴത്തിയതോടെ ചഹലിനെയും അശ്വിനെയും മറികടന്നു. ബുംറയ്ക്ക് ഇപ്പോള്‍ 53 വിക്കറ്റുകളായി.
ടി 20 വിക്കറ്റ്വേട്ടക്കാരുടെ മൊത്തം ലിസ്റ്റില്‍ ബുംറ ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാന്, വിന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരേന് എന്നിവരെയും മറികടന്നു. ശ്രീലങ്കയുടെ പേസര്‍ ലസിത് മലിംഗ(106)യാണ് ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ 78 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ 2-0 ന് പരമ്പര സ്വന്തമാക്കി. ഇന്ത്യ മുന്നോട്ടുവച്ച 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് ഓള് ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 201 റണ്‍സാണെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: