ബാര്‍ബഡോസ്: പന്തുകൊണ്ട് ഇന്ദ്രജാലം കാട്ടുന്ന വിന്‍ഡീസിന്റെ ഷെല്‍ഡണ്‍ കോട്രല്‍ ബാറ്റ്കൊണ്ട് ചരിത്രമെഴുതി. അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ അവസാനത്തേതിന് തൊട്ടുമുമ്പത്തെ പന്ത് കളിക്കളത്തിന് പുറത്തേക്ക് തൂക്കിയടിച്ചാണ് ഈ പേസര്‍ ചരിത്രം കുറിച്ചത്. പതിനൊന്നാമനായി ഇറങ്ങി സിക്സര്‍ അടിച്ച് ടീമിനെ വിജയത്തിലെത്തിക്കുന്ന ആദ്യ താരമാണ് കോട്രല്‍.
അയര്‍ലന്‍ഡ് മുന്നോട്ട് വച്ച 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 49.5 ഓവറില്‍ 242 റണ്‍സ് നേടി വിജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസിന് 2-0 ന്റെ അനിഷേധ്യ ലീഡായി. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് വിജയിച്ചിരുന്നു. അവസാന മത്സരം നാളെ സെന്റ് ജോര്‍ജില്‍ നടക്കും.
വിന്‍ഡിസിന്റെ വാലറ്റനിരക്കാരനായ ഹൈഡന് വാല്‍ഷും ബാറ്റിങ്ങില്‍ തിളങ്ങി. 67 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. നിക്കോളസ് പൂരന് 44 പന്തില്‍ 52 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് 32 പന്തില്‍ നാല്‍പ്പത് റണ്‍സ് കുറിച്ചു.ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓറില്‍ ഒമ്പത് വിക്കറ്റിന് 237 റണ്‍സ് എടുത്തു. 63 റണ്‍സ് എടുത്ത സ്റ്റെര്‍ലിങ്ങാണ് അവരുടെ ടോപ്പ്സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: