Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വന്തം കെടുകാര്യസ്ഥതയും വീഴ്ചകളും മറയ്‌ക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരിപാടി തോമസ് ഐസക്ക് അവസാനിപ്പിക്കണം; മന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയെന്നും കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2020, 04:33 pm IST
inKerala

തിരുവനന്തപുരം: മന്ത്രിയെന്ന നിലയില്‍ തന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും മറയ്‌ക്കാന്‍ നിരന്തരം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരിപാടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അവസാനിപ്പിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഗവര്‍ണറുമായി കുമ്മനം രാജശേഖരന്‍. ഡിസംബറിനു ശേഷം ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കാനാണ് നീക്കമെന്നും പ്രചരിപ്പിക്കുന്നതും കേന്ദ്രത്തിനെതിരെ നടത്തുന്ന നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- തന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും മറയ്‌ക്കാന്‍ നിരന്തരം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരിപാടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അവസാനിപ്പിക്കണം. ധൂര്‍ത്തും നുണ പ്രചാരണങ്ങളും കള്ളക്കണക്കുകളും വഴി കേന്ദ്രത്തിനെ കുറ്റപ്പെടുത്തിയും തന്റെ പിടിപ്പുകേട് മറയ്‌ക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിവിവരം വ്യക്തമാക്കുന്ന സമ്പൂര്‍ണ വിവര പത്രിക പുറപ്പെടുവിക്കാന്‍ മന്ത്രി തയാറാകണം. കേന്ദ്രത്തില്‍ നിന്ന് ജി എസ് ടി വിഹിതം ഡിസംബറിലെ മാത്രം കിട്ടാനുള്ളപ്പോഴും കേന്ദ്രം പണം നല്‍കുന്നില്ലെന്നു ആവര്‍ത്തിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്. ഡിസംബര്‍ കഴിഞ്ഞിട്ട് 10 ദിവസം കഴിഞ്ഞിട്ടേയുള്ളൂ. അനാവശ്യമായി വായ്‌പയെടുക്കുന്നതിനു നിയന്ത്രിക്കാനാണ് വായ്‌പാ പരിധി വെട്ടിക്കുറച്ചത്. ഇത് വ്യക്തമായ കാരണത്തോടെയാണ്. സംസ്ഥാനത്തെ ട്രഷറി നിക്ഷേപങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക ആസൂത്രണത്തിന്റെയും വായ്‌പയെടുക്കുന്നതിന്റെയും ഭാഗമാണെന്നു നല്ല ബോധ്യമുണ്ടായിട്ടും കേന്ദ്രം പണം തരുന്നില്ലെന്നു വരുത്തിത്തീര്‍ക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത് . ഡിസംബറിനു ശേഷം ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കാനാണ് നീക്കമെന്നും പ്രചരിപ്പിക്കുന്നതും കേന്ദ്രത്തിനെതിരെ നടത്തുന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ്. കേന്ദ്രം ജാമ്യം നിന്നു ലോക ബാങ്കില്‍ നിന്നു നേടിയ 2000 കോടിയുടെ വായ്‌പ പോലും വകമാറ്റിയതായാണ് വിവരം. ഇതാണ് കൂടുതല്‍ വായ്‌പയ്‌ക്കുള്ള തടസ്സമെന്നാന്ന് മനസ്സിലാക്കുന്നത്. ഇത്രയും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു നടുവിലും കേരള സഭ പോലുള്ള ധൂര്‍ത്തിനും ജനങ്ങള്‍ക്കെതിരായ കേസുകള്‍ നടത്താനും കേന്ദ്രത്തിനെതിരെ പരസ്യം നല്‍കി പാര്‍ട്ടി പ്രചാരണം നടത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നത്. തന്റെ ധനകാര്യ പിടിപ്പുകേടു മറയ്‌ക്കാനാണ് മന്ത്രിയുടെ ഈ നാടകം. ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഈ കാപട്യം അവസാനിപ്പിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.