കന്യാകുമാരി: കേരള അതിര്‍ത്തിയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച എഎസ്ഐ വില്‍സന്റെ കുടുബത്തിന് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വമി പ്രഖ്യാപിച്ചു. നേരത്തെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മാര്‍ത്താണ്ഡത്ത് റോഡ് ഉപരോധിച്ചിരുന്നു.
വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തിയ തീവ്രവാദികള്‍ കേരളത്തില്‍ പട്ടിയെ വെട്ടി പരിശീലനം നേടിയിരുന്നതായി പോലീസ കണ്ടെത്തിയിട്ടുണ്ട്. കളിയാക്കാവിള ആക്രമണത്തിലെ പ്രധാനപ്രതിയായ അബ്ദുള്‍ ഷമീമിനെ ഇത്തരം ഒരു കേസില്‍ കേരളാ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തെരുവുനായ്ക്കളെ വെട്ടിപരിക്കേല്‍പ്പിച്ച് ആയുധപരിശീലനം നടത്തിയ സംഭവത്തില്‍ 2013ലാണ് കരമന പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമായിരുന്നു അബ്ദുള്‍ സമീമിനെതിരെ കരമന പോലീസ് കേസെടുത്തത്. കേസില്‍ അബ്ദുള്‍ ഷമീമിന് ജാമ്യം ലഭിക്കുകയും ആഴ്ചയില്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ വില്‍സെനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ കന്യാകുമാരി തക്കലെ സ്വദേശിയായ അബ്ദുള്‍ ഷമീമിനായി തമിഴ്നാട്-കേരള പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേസിലെ പ്രതികളായ അബ്ദുള്‍ ഷമീം, തൗഫിഖ് എന്നിവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: