പാലക്കാട്: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നതായി ഉടമസ്ഥന്റെ പരാതി. മണ്ണാര്‍ക്കാട് മാസപ്പറമ്പില്‍ വിനോദ് കുമാറിന്റെ പശുവിനെയാണ് കൈകാലുകള്‍ ബന്ധിച്ച് ചത്തുകിടക്കുന്നതായി കണ്ടെത്തിയത്. പശുവിനെ അഴിച്ചുകൊണ്ട് പോകുന്നതായി കണ്ടെന്ന നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അയല്‍വാസിയായ യുവാവിനെതിരെ ഉടമസ്ഥന്‍ പരാതി നല്‍കിയത്.
അഞ്ചാം തീയതിയാണ് പശുവിനെ കാണാതായത്. തുടര്‍ന്ന് രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം പശുവിനെ കൈകാലുകള്‍ കെട്ടിയ രീതിയില്‍ ചത്തുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അയല്‍വാസിയായ യുവാവ് പശുവിനെ അഴിച്ചുകൊണ്ട് പോകുന്നതായി നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഉടമസ്ഥനായ വിനോദ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പശുവിന്റെ കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നുവെന്നാണ് പരാതി. സമാന രീതിയില്‍ മുമ്പും നാട്ടുകാരുടെ പശുക്കളെ യുവാവ് ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.
സംഭവത്തില്‍മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം മണ്ണാര്‍ക്കാട് പോലീസ് കേസ് എടുത്തിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
















