തിരുവനന്തപുരം: കേരള അതിര്‍ത്തിയില്‍ തമിഴ്നാട് എഎസ്ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തിയ തീവ്രവാദികള്‍ കേരളത്തില്‍ പട്ടിയെ വെട്ടി പരിശീലനം നേടിയിരുന്നതായി പോലീസ്. കളിയാക്കാവിള ആക്രമണത്തിലെ പ്രധാനപ്രതിയായ അബ്ദുള്‍ സലീമിനെ ഇത്തരം ഒരു കേസില്‍ കേരളാ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തെരുവുനായ്ക്കളെ വെട്ടിപരിക്കേല്‍പ്പിച്ച് ആയുധപരിശീലനം നടത്തിയ സംഭവത്തില്‍ 2013ലാണ് കരമന പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമായിരുന്നു അബ്ദുള്‍ സമീമിനെതിരെ കരമന പോലീസ് കേസെടുത്തത്. കേസില്‍ അബ്ദുള്‍ സമീമിന് ജാമ്യം ലഭിക്കുകയും ആഴ്ചയില്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ വില്‍സെനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ കന്യാകുമാരി തക്കലെ സ്വദേശിയായ അബ്ദുള്‍ സമീമിനായി തമിഴ്നാട്-കേരള പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേസിലെ പ്രതികളായ അബ്ദുള്‍ സമീം, തൗഫിഖ് എന്നിവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് വേണ്ട സഹായം നല്കിയ രണ്ട് മലയാളികള്‍ പിടിയിലായി. പാലക്കാട് പുതുപ്പള്ളി തെരുവ് കള്ളിക്കാട് സ്വദേശികളാണ് പിടിയിലായത്. ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്നാട്) സംഘടനയില്‍ ഉള്ളവര്‍ക്ക് ആക്രമണത്തിന് സഹായം ചെയ്തു നല്‍കിയതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേരള പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: