തിരുവനന്തപുരം: കേരളാ അതിര്‍ത്തിയില്‍ എഎസ്ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് വേണ്ട സഹായം നല്കിയ രണ്ട് മലയാളികള്‍ പിടിയില്‍. പാലക്കാട് പുതുപ്പള്ളി തെരുവ് കള്ളിക്കാട് സ്വദേശികളാണ് പിടിയിലായത്. ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്നാട്) സംഘടനയില്‍ ഉള്ളവര്‍ക്ക് ആക്രമണത്തിന് സഹായം ചെയ്തു നല്‍കിയതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കേരള പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അതേസമയം, കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ തീവ്രവാദികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ ഷമീവും, തൗഫീക്കിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തേടിയാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോള് റൂമില്‍ അറിയിക്കാന്‍ കേരള പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471 2722500, 9497900999. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ മതതീവ്രവാദികളുടെ ഒളിസ്ഥലങ്ങളില്‍ പോലീസ് റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: