Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഭക്തിയുടെ ശക്തി

അനിലന്‍ നമ്പൂതിരിbyഅനിലന്‍ നമ്പൂതിരി
Jan 10, 2020, 07:12 am IST
inSamskriti

ആകാശമാര്‍ഗേ സഞ്ചരിക്കുകയായിരുന്ന നാരദര്‍,  താഴെ കൊടുംകാട്ടില്‍ തപസ്സില്‍ മുഴുകിയ ഒരു സംന്യാസിവര്യനെ  കണ്ടു. സദാ സമയവും ലോകത്രയത്തിലൂടെ സഞ്ചരിക്കുന്ന നാരദമുനിക്കു ഈ സാധു സംന്യാസിയോട് അനുകമ്പ തോന്നി. സംന്യാസിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട നാരദര്‍ അദ്ദേഹം മിഴി തുറക്കും വരെ അവിടെ  ഇരുന്നു. അലപം നേരം കഴിഞ്ഞ് ഏതോ ഉള്‍വിളിയാല്‍ സംന്യാസി കണ്ണ് തുറന്നു. തൊട്ടു മുന്നില്‍ വിഷ്ണു ഭക്തനായ നാരദ മുനി. സാഷ്ടാംഗം പ്രണമിച്ചു.

‘മഹാമുനേ,  അങ്ങ് ദിനം പ്രതി വൈകുണ്ഠനാഥനെ ദര്‍ശിക്കുന്നു. കൈലാസപതിയെ നമിക്കുന്നു. ബ്രഹ്മദേവനോട് വിവാദങ്ങള്‍ നടത്തുന്നു. അങ്ങയുടെ നാവില്‍ മഹാസരസ്വതി കുടിയിരിക്കുന്നു. എനിക്ക് വൈകുണ്ഠനാഥനെ ദര്‍ശിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളു. ആ സൗഭാഗ്യത്തിന് എത്ര കാലം ഞാന്‍ ഇനിയും കാത്തിരിക്കണമെന്ന് അങ്ങ് ഭഗവാനോട് ചോദിക്കുമോ?’ മുനിവര്യന്റെ അഭ്യര്‍ഥന നാരദമുനി കൈകൊണ്ടു. വൈകുണ്ഠത്തിലെത്തി, പാല്‍ക്കടലില്‍ അനന്തന് മേല്‍  യോഗനിദ്ര കൊള്ളുന്ന മഹാവിഷ്ണുവിന് മുന്നില്‍  താണ് തൊഴുതു നാരദര്‍ പറഞ്ഞു; ‘അങ്ങയെ ഒരു മാത്ര കാണാനായി കൊടുംകാട്ടില്‍ കഠിനതപം ചെയ്യുകയാണ് ഒരു മുനിവര്യന്‍. അങ്ങയുടെ ദര്‍ശന സൗഭാഗ്യത്തിനായി ഇനി എത്ര കാലം അയാള്‍ കാത്തിരിക്കണം? അയാള്‍ക്ക് അതറിയുവാന്‍ ജിജ്ഞാസയുണ്ട്’ . അതുകേട്ടു ഭഗവാന്‍ പറഞ്ഞു;’അയാള്‍ ഇരിക്കുന്ന മരത്തില്‍ എത്രയെണ്ണം ഇലയുണ്ടോ അത്രയും കാലം  തപസ്സു ചെയ്യട്ടെ.’ ഭഗവാന്റെ വാക്കുകള്‍ കേട്ട് നാരദര്‍ സഹാനുഭുതിയോടെ മൊഴിഞ്ഞു. ‘ഭഗവാനെ അത്രയും കാലം കാത്തിരിക്കാന്‍ പറയുന്നത് ശരിയാണോ?’

 ഭഗവാന്‍ ഇങ്ങനെ ചോദിച്ചു; ‘എന്റെ  ദര്‍ശനം അത്ര സുഗമമാണോ നാരദരെ?’ഭഗവാന്റെ മറുചോദ്യത്തിനു ഉത്തരം പറയാനാകാതെ നാരദര്‍ നേരെ മുനിവര്യന്റെ അടുത്തെത്തി. ഭഗവാന്റെ അരുളപ്പാട് വ്യസനസമേതം അറിയിച്ചു. കേട്ട മാത്രയില്‍ ആ മുനിപുംഗവനു ഏറെ സന്തോഷമായി. ഭഗവദ്‌നാമങ്ങള്‍ ഉറക്കെ പറഞ്ഞു കൊണ്ടു സന്തോഷാശ്രുക്കള്‍  പൊഴിച്ച് ഭഗവാനെ സ്തുതിച്ചു. 

‘മഹാമുനി അങ്ങേക്ക് കോടി കോടി പ്രണാമം. ഭഗവന്‍ എനിക്ക് ദര്‍ശനം തരാന്‍ സമ്മതം മൂളിയല്ലോ. ഇതില്‍പ്പരം മഹാഭാഗ്യം എനിക്കെന്തുണ്ട്. എന്റെ  തപസ്സ് അതിന്റെ ലക്ഷ്യം കണ്ടു’  സംന്യാസി വീണ്ടും തപസ്സില്‍ മുഴുകി.പെട്ടന്ന് ആയിരം കോടി സൂര്യന്മാര്‍ ഒന്നിച്ചു ഉദിച്ചുയര്‍ന്ന പോലൊരു പ്രകാശധാരയാല്‍ കാനനം തിളങ്ങി. വൈകുണ്ഠനാഥന്‍ സംന്യാസിക്കു മുന്നില്‍ പ്രത്യക്ഷനായി. നാരദമുനി അമ്പരന്നു. ‘ഭഗവാനെ എന്താണിത്!  ആയിരം കോടി വര്‍ഷം കഴിഞ്ഞേ ഈ മഹാനുഭാവന് അങ്ങ് ദര്‍ശനം നല്കുകയുള്ളൂ എന്ന് പറഞ്ഞല്ലോ?’  ‘ശരിയാണ് നാരദരെ, പക്ഷെ ഞാന്‍ പറഞ്ഞ കാലപരിധി കേട്ടിട്ടും ഭക്തിയില്‍ ലയിച്ച ആ മനസ്സ് തളര്‍ന്നില്ല.  തപസ്സ് ഉപേക്ഷിച്ചില്ല. പകരം ഇന്നല്ലെങ്കില്‍ നാളെ എന്റെ ദര്‍ശനം സിദ്ധിക്കുമെന്ന വിശ്വാസം അദ്ദേഹത്തിന്റെ  തപസ്സിന് ആക്കം കൂട്ടി. വര്‍ഷങ്ങള്‍ എത്രയായാലും ക്ഷമയോടെ, ശ്രദ്ധയോടെ എന്നെ സ്തുതിച്ച് കാത്തിരിക്കാന്‍ ആ ഭക്തമനസ്സ് തയ്യാറായി. ആ വിശ്വാസത്തിന് മുന്നില്‍ എനിക്ക് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല’. ഉറച്ച വിശ്വാസവും പരിപൂര്‍ണ അര്‍പ്പണവും ഭഗവാനെ ഭക്തന്റെ വരുതിക്കുള്ളില്‍ കൊണ്ടു വരും. വിശ്വാസത്തിന്റെ ശക്തിക്ക് മുന്നില്‍ ഭഗവാനു പോലും പിടിച്ചു നില്‍ക്കാനാവില്ല ‘ . ഭഗവാന്റെ മൊഴികള്‍ കേട്ട്, നാരദരുടെ അമ്പരപ്പ് മാറി നാരായണനെ പാടിപുകഴ്‌ത്തിക്കൊണ്ടിരുന്നു വീണാധാരി…

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ 

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

New Release

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Cricket

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.