തിരുവനന്തപുരം: പിഞ്ചു പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസില്‍ ചുംബന സമര സംഘടകരും സിപിഎം സൈബര്‍ പോരാളികളുമായ രശ്മി.ആര്.നായരുമടക്കമുള്ള സെക്സ് റാക്കറ്റിലെ കണ്ണികളായ 12 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാര്‍ച്ച് 23ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്.
കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്സൈറ്റ് പ്രവര്‍ത്തിപ്പിച്ച് പെണ്‍വാണിഭം നടത്തിയ സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശി അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ (31), ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30), പാലക്കാട് സ്വദേശി ആശിഖ് (34), മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബാംഗ്ലൂര്‍ സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു (35), കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്.നായര്‍ (27), ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍ പശുപാലന് (29), കാസര്‍ഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30), പീരുമേട് സ്വദേശി അജീഷ് (21), വിളപ്പില്‍ശാല സ്വദേശി സുല്‍ഫിക്കര്‍ (31), താമരശ്ശേരി സ്വദേശി അച്ചായന് എന്ന ജോഷി ജോസഫ് (35), ഈരാട്ടു പേട്ട സ്വദേശി മനാഫ് (30), എറണാകുളം സ്വദേശി ദിലീപ് ഖാന് (31), താമരശ്ശേരി സ്വദേശി ജോയ്ല്‍സ് ജോസഫ് (30) എന്നിവരാണ് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസിലെ ഒന്നു മുതല്‍ പതിമൂന്ന് വരെയുള്ള പ്രതികള്‍. ബെംഗളൂരിവില്‍ നിന്ന് പിഞ്ചു പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുല്‍ പശുപാലന് 14 മാസവും രശ്മി. ആര്. നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്.
2015 ജനുവരി നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം സൈബര്‍ സെല്ലിന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകര്‍ഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈല്‍ പേജായ കൊച്ചു സുന്ദരികള്‍ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിന് സൗദി അറേബ്യയിലായതിനാലും സൈബര്‍ സെല്‍ പരാതിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഫയല്‍ ക്ലോസ് ചെയ്തു. എന്നാല്‍ രണ്ടാമത് വീണ്ടും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം 34 / 2015 നമ്പരായി സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ‘ ഓപ്പറേഷന് ബിഗ്ഡാഡി ‘ എന്ന പേരില്‍ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു.
പുതുമുഖ നടിമാരെ തേടുന്ന റിക്രൂട്ട്മെന്റ് സൈറ്റായ ‘ലൊക്കാന്റോ’യില്‍ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ പെണ്‍വാണിഭത്തിന് കളമൊരുക്കിയത്. ‘ കൊച്ചു സുന്ദരികള്‍ ‘ എന്ന സൈറ്റുണ്ടാക്കി ആ പേജില്‍ അക്ബര്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങള്‍ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മൂന്ന് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലൊക്കാന്റോ സൈറ്റിലുള്ള വ്യക്തികളുമായി ചാറ്റിങ്ങ് തുടങ്ങി. അങ്ങനെ ക്രൈംബ്രാഞ്ചിന് അക്ബറുമായി ബന്ധപ്പെടാന്‍ സാധിച്ചു.
പരസ്യങ്ങളില്‍ കാണപ്പെട്ട വിവിധ നമ്പരുകളില്‍ നിന്നും ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു. തങ്ങളുടെ മുതലാളികളായ രണ്ടു പേര് ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങള്‍ക്ക് അഞ്ച് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ അക്ബര്‍ സഭ്യതയുടെ അതിര് വരമ്പുകള്‍ ലംഘിച്ചുള്ള രശ്മി നായരുടെ മേനി കാട്ടുന്ന ബിക്കിനിയിലുള്ള ചൂടേറിയ നഗ്ന രംഗങ്ങള്‍ അയക്കാന്‍ തുടങ്ങി. രശ്മിക്ക് എണ്‍പതിനായിരം രൂപ അക്ബര്‍ ആവശ്യപ്പെട്ടു. വിലപേശലില്‍ അറുപതിനായിരം രൂപയ്ക്ക് രശ്മിയുടെ ഇടപാട് ഉറപ്പിച്ചു.
കന്യകമാരായ പ്രായ പൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം അക്ബര്‍ ആവശ്യപ്പെടുകയും ചെയ്തു. ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാല്‍ തങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ പറ്റുമെന്ന് ചേദിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് സഹിതം മൈനര്‍ പെണ്‍കുട്ടികളെ എത്തിക്കാമെന്ന് അക്ബര്‍ ഉറപ്പ് നല്‍കുകയായിരുന്നു. രാഹുലും രശ്മിയും കൂടുതല്‍ പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കുമെന്നും അക്ബര്‍ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു.
കരാര്‍ വ്യവസ്ഥ പ്രകാരം ബെംഗളൂരു നിവാസിയായ ബ്രോക്കര്‍ ലിനീഷ് മാത്യു 16 ഉം 17 ഉം വയസ്സുള്ള സഹോദരിമാരായ രണ്ടു മൈനര്‍ പെണ്‍കുട്ടികളുമായി ബെംഗളൂരു നിന്ന് വിമാന മാര്‍ഗ്ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ 2015 നവംബര്‍ 18 ഉച്ചയ്ക്ക് എത്തി. നേരത്തേ തന്നെ എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെണ്‍കുട്ടികളെയും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ കസ്റ്റഡിയിലെടുത്തു. എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജില്‍ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്ബറിനെ വൈകിട്ട് ആറു മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം ഒരു മൈനര്‍ പെണ്‍കുട്ടിയുമായി കാറില്‍ വന്ന മൂന്നു പേര് പോലീസിനെക്കണ്ട മാത്രയില്‍ കാറുമായി മുങ്ങി.
അക്ബറും ലിനീഷും രണ്ടു മൈനര്‍ പെണ്‍കുട്ടികളും അതേ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കേ രാത്രി 11 മണിയോടെ അക്ബറിന്റെ മൊബൈല്‍ ഫോണിലേക്ക് രശ്മിയുടെ ഒരു എസ്.എം.എസ് എത്തി. ‘ എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ഇന്ന് ജോലി ഇല്ലേയെന്നും ചോദിച്ചായിരുന്നു രശ്മി സന്ദേശം അയച്ചത്. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരം അക്ബര്‍ രശ്മിയോട് ഹോട്ടലില്‍ വരാനാവശ്യപ്പെട്ടു. കുറച്ച് സമയത്തിനകം രശ്മിയും രാഹുലും അവരുടെ കുട്ടിയുമായി ഹോട്ടലില്‍ എത്തി. തുടര്‍ന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി ജയിലിലേക്ക് റിമാന്റ് ചെയ്തു. മൈനര്‍ പെണ്‍കുട്ടികളെ കോടതിയുത്തരവ് പ്രകാരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശിശുക്കളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറിയെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. 2019 നവംബര്‍ 23 നാണ് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: