അവാര്‍ഡ് സിനിമകളൊക്കെ ചുമ്മാ വട്ടാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. പത്ത് മിനിറ്റ് മിണ്ടാതിരിക്കുക, അങ്ങോട്ടും ഇങ്ങോട്ടും നോക്കിനില്ക്കുക തുടങ്ങിയവയാണ് അവാര്‍ഡ് സിനിമ. അവാര്‍ഡ് സിനിമകള്‍ക്ക് അടികൊടുക്കണം എന്നാണ് എന്റെ അഭിപ്രായമെന്നും പിസി ജോര്‍ജ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് വര്‍ഷങ്ങളായി. എറണാകുളത്ത് പഠിക്കുന്ന കാലത്ത് തിയേറ്ററില്‍ പോകുമായിരുന്നു.
തമിഴ് പടമാണ് കൂടുതല്‍ കാണുന്നത്. എനിക്ക് വലിയ ഇഷ്ടമാണ് തമിഴ്പടം. നല്ല ഇടിയും നല്ല ഡാന്‍സും, ഇതൊന്നുമില്ലാതെ സിനിമ കണ്ടിട്ട എന്ത് കാര്യം. കേരളത്തിലെ കുടുംബ കഥകള്‍ വെറും ദുഃഖവും പട്ടിണിയും പരിവട്ടവും ഒക്കെയാണ്. മനസമാധാനത്തിനായി തിയേറ്ററുകളില്‍ ചെല്ലുമ്പോല്‍ അതിലേറെ ദുഃഖവും കരച്ചിലും. വട്ടുണ്ടോ ഇതു കാണാനെന്നും അദേഹം ചോദിക്കുന്നു.
‘രണ്ടിടിയും രണ്ട് തൊഴിയും തമാശയും രണ്ട് ഡാന്‍സും ഇതൊക്കെ കണ്ടാല്‍ മനസിന് സമാധാനം. അങ്ങനുള്ള സിനിമ വേണം ഉണ്ടാക്കാന്‍. മലയാളത്തിലെ കുടുംബ ചിത്രങ്ങള്‍ ദുഃഖവും പട്ടിണിയും പരിവട്ടവും ഒക്കെയാണെന്നും മനസമാധാനത്തിനായി തിയേറ്ററുകളില്‍ ചെല്ലുന്നവരെ കൂടുതല്‍ ക്ലേശത്തിലാഴ്ത്തുകയാണ് ഇവ ചെയ്യുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: