ആലപ്പുഴ: നൊബേല്‍ സമ്മാന ജേതാവിനെ ആലപ്പുഴ കൈനകരിയില്‍ തടഞ്ഞു വെച്ച അക്രമികള്‍ സിഐടിയു പ്രവര്‍ത്തകര്‍. നൊബേല്‍ സമ്മാന ജേതാവ് മൈക്കള്‍ ലെവിറ്റിനെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്ന കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ രണ്ട് പേര് സിപിഎം ചുമതലയുള്ളവരുമാണ്.
അറസ്റ്റിലായ ജോളി ബ്രാഞ്ച് സെക്രട്ടറിയാണ്. സാബു മുന്‍ ബ്രാഞ്ച് സെക്രട്ടിയാണ്, കൂടാതെ അജി കുമാറുമായും സുധീറും സിപിഎം പ്രവര്‍ത്തകരാണ് എന്നും വ്യക്തമായിട്ടുണ്ട്. മത്സ്യത്തൊഴിലാളി യൂണിയന് കണ്‍വീനറാണ് സുധീര്‍, കര്‍ഷക തൊഴിലാളി യൂണിയന്റെ ചുമതലയുള്ള നേതാവാണ് അജി കുമാര്‍. പരാതിയില്ലെന്ന് ലെവിറ്റ് വ്യക്തമാക്കിയിരുന്നു.
നോബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലൈവിറ്റിനെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാര്‍ മാപ്പ് പറയേണ്ട സാഹചര്യവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: