തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്.
2003-ല്‍ രാജ്യസഭാംഗമായിരുന്നപ്പോള്‍ ആഭ്യന്തര കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയില്‍ അംഗമായിരുന്ന വിജയരാഘവന് പൗരത്വ നിയമത്തെ പിന്തുണച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രന് ഇടത് പാര്‍ട്ടിയുടെ ഇന്നത്തെ കാപട്യം ഫെയ്സ്ബുക്കിലൂടെ പൊളിച്ചടുക്കിയത്. പ്രണബ് മുഖര്‍ജി അധ്യക്ഷനായ ആഭ്യന്തര കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി സമര്‍പ്പിച്ച 107-മത് റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.2 ലെ ഒന്നാമത്തെയും ഒന്പതാമത്തെയും ഭാഗങ്ങള്‍ പ്രത്യേകമായി ചൂണ്ടിക്കാട്ടിയുള്ള രേഖകളും പോസ്റ്റിനോപ്പം ശോഭ പങ്കുവച്ചിട്ടുണ്ട്.
ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലേയും മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും ഭൂരിപക്ഷത്തിന് നല്‍കരുതെന്നും അന്ന് വിജയരാഘവന് വാദിച്ചു. ഈ പറഞ്ഞതില്‍ നിന്ന് എന്ത് മാറ്റമാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്നത്. എന്തിനാണ് ഇടത് സര്‍ക്കാര്‍ പൗരത്വത്തിനെതിരെ പ്രമോയം കൊണ്ടു വന്നതെന്നും ശോഭാ സുരേന്ദ്രന് ചോദിച്ചു.
കേരളത്തില്‍ കലാപം അഴിച്ചു വിടുകയെന്ന ലക്ഷ്യത്തോടു കൂടിയുള്ള ഇടത് പാര്‍ട്ടിയുടെ നുണപ്രചാരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ശോഭാ തുറന്നടിച്ചു.
ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:-
ചോദ്യം എല്‍ ഡി എഫ് കണ്‍വീനര്‍ ശ്രീ വിജയരാഘവനോടാണ്. 2003-ല്‍ രാജ്യസഭാംഗമായിരുന്നപ്പോള്‍ ആഭ്യന്തര കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയില്‍ അങ്ങ് അംഗമായിരുന്നില്ലേ? ശ്രീ പ്രണബ് മുഖര്‍ജി അധ്യക്ഷനായ ആ കമ്മിറ്റി സമര്‍പ്പിച്ച 107-മത് റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.2 ലെ ഒന്നാമത്തെയും ഒന്പതാമത്തെയും ഭാഗങ്ങള്‍ എന്തായിരുന്നു. ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലെയും മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും ഭൂരിപക്ഷത്തിന് നല്കരുതെന്നുമല്ലെ നിങ്ങള്‍ അന്ന് പറഞ്ഞത്? ഇപ്പൊള്‍ ഇതില്‍ എന്ത് മാറ്റമാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തത്? എന്ത് കൊണ്ടാണ് നിങ്ങളുടെ മുന്നണിയുടെ സര്‍ക്കാര്‍ ഇതിനെതിരെ പ്രമേയം പാസ്സാക്കിയത്? നിങ്ങളെന്തിനാണ് കേരളത്തില്‍ കലാപമഴിച്ചു വിടാന്‍ ശ്രമിക്കുന്നത്? കേരളം നിങ്ങളുടെ നുണകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രക്ഷയില്ല കണ്‍വീനറേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: