കൊച്ചി: ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ കുട്ടികളുടെ എണ്ണം തരംതിരിച്ച് നേട്ടീസ് ബോര്ഡിലിട്ട് എറണാകുളം സെന്റ് തെരേസാസ് കോണ്‍വെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്കൂള്‍. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ ഹാജര്‍ നിലയാണ് ഇത്തരത്തില്‍ ജാതിയും മതവും തിരിച്ച് വിദ്യാര്‍ഥികള്‍ക്കായുളള നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചത്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിത്തിര കുസുമന്‍ എന്ന മാധ്യമപ്രവര്‍ത്തകയാണ് വിവരം ആദ്യം ചിത്രങ്ങള്‍ ഉള്‍പ്പെടെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള കണക്കാണ് അതെന്നും താന്‍ ലീവ് ആകുന്ന സമയത്തുപോലും മേലുദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനായാണ് അത്തരത്തില്‍ ജാതി തിരിച്ചുള്ള കണക്ക് നോട്ടീസ് ബോര്‍ഡില്‍ ഇട്ടതെന്നുമാണ് അധ്യാപിക നല്കുന്ന വിശദീകരണം. വിവരത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുനിനു സ്കൂള്‍ അധികൃതരുടെ ആദ്യപ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: