Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജെഎന്‍യു: സത്യം പുറത്തുവരട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 03:03 am IST
inVicharam

ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല രാജ്യത്തെ പേരെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് എന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. സര്‍വകലാശാല വിവാദങ്ങളില്‍പ്പെടുന്നതും ആദ്യമല്ല. ഇവിടത്തെ അധ്യാപകരുടെ തീവ്രരാഷ്‌ട്രീയ നിലപാടുകളും വിദ്യാര്‍ത്ഥികളുടെ സമര രീതികളും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തി വധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ അനുസ്മരണം സംഘടിപ്പിക്കാന്‍പോലും കാമ്പസ് ഉപയോഗിച്ച സര്‍വകലാശാലയാണിത്. അരാജകപ്രവണതകള്‍ പലതിന്റെയും തുടക്കവും ഈ കാമ്പസില്‍ നിന്നാണ്. അതിന്റെയൊക്കെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍. 

ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് രണ്ട് മാസമായി ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സമരത്തിന് പിന്നില്‍ പച്ചയായ രാഷ്‌ട്രീയമാണെന്ന് തുടക്കംമുതലെ ആരോപണം ഉണ്ടായിരുന്നു. ന്യായമായ ഫീസ് വര്‍ദ്ധനമാത്രമാണെന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. ഇതിന്റെ ഭാഗമായി സമരക്കാര്‍ക്ക് സമരത്തിനുള്ള വിദ്യാര്‍ത്ഥികളുടെ പിന്തുണ കുറഞ്ഞുവന്നിരുന്നു. ഇതിനിടയില്‍ പുതിയ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.  പകുതിയിലധികം വിദ്യാര്‍ത്ഥികളും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തയ്യാറായത് സമരക്കാര്‍ക്ക് തിരിച്ചടിയായി. ഇതുമറികടക്കാന്‍ ചെയ്ത പ്രവൃത്തി രജിസ്‌ട്രേഷന്‍ അട്ടിമറിക്കുക എന്നതായിരുന്നു. അതിനായി സര്‍വകലാശാലയുടെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം അടിച്ചുതകര്‍ത്തു. മാത്രമല്ല, രജിസ്‌ട്രേഷന് തയ്യാറായിനിന്നിരുന്നവരെയെല്ലാം അടിച്ചോടിച്ചു. വലിയതോതിലുള്ള ആക്രമണമാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്നത്. ഇടത് തീവ്രവാദ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂടുതലായും ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരെയാണ്. മുഖംമൂടി ധരിച്ചായിരുന്നു ആക്രമണം. തിരിച്ചടിയുമുണ്ടായി. ഇരുകൂട്ടരിലുംപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാ

ഥമിക ശുശ്രൂഷയ്‌ക്കുശേഷം വിട്ടയയ്‌ക്കുകയും ചെയ്തു. ഇതിനെയാണ് ആഗോളസംഭവമായി ചിത്രീകരിച്ച് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയുമൊക്കെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം. ഇത് തികച്ചും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം വഴിതെറ്റിയപ്പോള്‍ മറ്റൊരുമാര്‍ഗമായി വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തല്ലിനെ അവതരിപ്പിക്കുകയാണ്. 

കോളേജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം പുതുമയല്ല, കേരളത്തിലാണെങ്കില്‍ ഒട്ടും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പോലെ എസ്എഫ്‌ഐക്കാര്‍ ഏകപക്ഷീയമായ ആക്രമണം നടത്തുന്ന സ്ഥലങ്ങളുണ്ട്. വിദ്യാര്‍ത്ഥികളെ എറിഞ്ഞോടിച്ച് വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തിനും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയതിന്റെ പേരില്‍ എബിവിപി പ്രവര്‍ത്തകരെ തൃശൂര്‍ കേരള വര്‍മ കോളേജില്‍ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് തല്ലിയത് ഏതാനും ദിവസം മുമ്പാണ്. എതിര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ മാത്രമല്ല, സ്വന്തം യൂണിയനി

ല്‍പ്പെട്ട കുട്ടികളെയും കുത്തിമലര്‍ത്താന്‍ മടിയില്ലെന്ന് തെളിയിച്ച എസ്എഫ്‌ഐ നേതാക്കള്‍ നെഞ്ച് വിരിച്ചുനടക്കുന്നു. അവര്‍ക്ക് ഭരണകൂടവും പോലീസും ഒത്താശചെയ്യുന്നതും മലയാളികള്‍ മറന്നിട്ടില്ല. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തോട് ആളുകള്‍ക്ക് വെറുപ്പുതോന്നിയതും ഇടതുപക്ഷ സംഘടനകളുടെ ആക്രമണസ്വഭാവവും വിദ്വേഷപ്രവൃത്തികളുമായിരുന്നുവെന്നതാണ് ചരിത്രം.  ഇതെല്ലാം മറന്ന് ജെഎന്‍യുവില്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തമ്മില്‍ത്തല്ലിനെ പര്‍വതീകരിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങളും ചില രാഷ്‌ട്രീയ നേതാക്കളും. 

 നരേന്ദ്രമോദിയും അമിത്ഷായും ഗൂഢാലോചന നടത്തിയാണ് ആക്രമണം എന്നുവരെ പ്രചരിപ്പിക്കുന്നു. ആര്‍എസ്എസ്സും ബിജെപിയും ആണ് മുഖംമൂടിധരിച്ചെത്തിയതെന്ന് തെളിവൊന്നുമില്ലാതെ പറഞ്ഞുപരത്തുന്നു. ആക്രമണമുണ്ടായപ്പോള്‍ പോലീസ് എന്തേ കാമ്പസിനുള്ളിലേക്ക് ഇരച്ചുകയറാഞ്ഞതെന്ന് ആരോപിക്കുന്നു. തൊട്ടടുത്ത് ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ പോലീസ് കയറിയതിനെ വലിയ വായില്‍ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ പോലീസ് കയറാതിരുന്നതിനെ കുറ്റപ്പെടുത്തുന്നത്. മുഖംമൂടി ധരിച്ചവര്‍ ആര്‍എസ്എസ്സുകാരാണെന്ന് എങ്ങനെ മനസ്സിലായി എന്നതിന് ഉത്തരമില്ല. അതേസമയം മുഖംമൂടിക്കാരെ നയിച്ചുകൊണ്ട് യൂണിയന്‍ ചെയര്‍മാനും തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകയുമായ ഐഷ ഘോഷ് നടന്നുനീങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടിച്ചുതകര്‍ത്തതിന്റെ പേരില്‍ ഐഷയുള്‍പ്പെടെ 25 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടായാല്‍മാത്രമെ സത്യാവസ്ഥ അറിയൂ. സാഹചര്യങ്ങളും തെളിവുകളും സൂചിപ്പിക്കുന്നത് കേന്ദ്രവിരുദ്ധശക്തികളുടെ കയ്യിലെ കളിപ്പാവകളായി ചില വിദ്യാര്‍ത്ഥികള്‍ മാറിയതിന്റെ ഫലമാണ് തമ്മിലടി എന്നാണ്. ഗുരുതരമായി പരിക്കേറ്റ് അത്യാസന്ന നിലയില്‍ ഐസിയുവില്‍ കിടക്കുന്നു എന്നൊക്കെ മാധ്യമങ്ങള്‍ വിളിച്ചുകൂവിയ പലരും പിറ്റേന്നുതന്നെ പൊടിതട്ടി എഴുന്നേറ്റുപോയതും ശ്രദ്ധേയമാണ്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമ്പോള്‍ മാത്രമേ മുഖം നഷ്ടപ്പെടുന്നത് ആര്‍ക്കെന്ന് അറിയാന്‍ കഴിയൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

Kerala

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

India

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.