ടൂറിന്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കില്‍ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുവന്റസ് കാലിഗ്രിയെ കീഴടക്കിയത്. രണ്ടാം പകുതിയിലായിരുന്നു യുവന്റസിന്റെ ഗോളുകളെല്ലാം.
49, 67, 81, 82 മിനിറ്റുകളിലായിരുന്നു റോണോയുടെ ഗോളുകള്‍. 81-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയിലും യുവന്റസിനായി വല കുലുക്കി.
മറ്റൊരു മത്സരത്തില്‍ നപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മിലാന് തോല്‍പ്പിച്ചു. റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഇന്റര്‍ വലിയ വിജയം നേടിയത്. 14, 33 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്റെ ഗോളുകള്‍. 62-ാം മാര്‍ട്ടിനസ് ഇന്ററിനായി മൂന്നാം ഗോളും സ്വന്തമാക്കി. ഇതോടെ പോയിന്റ് പട്ടികയില്‍ യുവന്റസിനും ഇന്റര്‍ മിലാനും 45 പോയിന്റ് വീതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: