Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചില ചികിത്സാ സമ്പ്രദായങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2020, 07:08 am IST
inVicharam

സ്‌നേഹപാന ചികിത്സയെന്നൊരു സംഗതിയുണ്ട്. കേട്ടിട്ട് പേടിക്കുകയൊന്നും വേണ്ട. സ്‌നേഹം കുടിക്കാനോ എന്ന് ചോദിച്ച് പ്രതിഷേധിക്കാനും വരണ്ട. ഇപ്പോ നാട്ടിലെ ഫാഷന്‍ പ്രതിഷേധമായ സ്ഥിതിക്ക് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പറഞ്ഞുവെന്നേയുള്ളൂ. എന്തിനാണ് പ്രതിഷേധം എന്നു ചോദിച്ചാല്‍ ആവോ എന്ന മറുപടിയാവും ബഹു ഭൂരിപക്ഷത്തിനുമുണ്ടാവുക. ഒരു കൊടിയും പിടിച്ച് നാലടി നടന്നില്ലെങ്കില്‍ സമൂഹത്തില്‍ നിലയും വിലയും ഉണ്ടാവില്ല എന്നത്രേ തത്ര ഭവാന്മാരുടെ പക്ഷം. അതവിടെ നില്‍ക്കട്ടെ, നമ്മള്‍ തുടങ്ങിവെച്ചത് മറ്റൊന്നാണല്ലോ.

വയറിലുള്ള അസുഖങ്ങള്‍ക്ക് ചികിത്സ നടത്തുമ്പോള്‍ ചെയ്യുന്ന ഒരു സംഗതിയാണ് സ്‌നേഹപാനം. എന്നുവച്ചാല്‍ നെയ്‌സേവ. അതായത് നെയ്യ് കുടിപ്പിക്കുക. വെറും നെയ്യല്ല കേട്ടോ. നല്ല സ്വയമ്പന്‍ നെയ്യ്. അതില്‍ ആവശ്യമായ മരുന്നും ചേര്‍ത്തിരിക്കും. ചികിത്സ തുടങ്ങും മുമ്പ് വയറിളക്കും. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ നെയ്യ് കുടിക്കാന്‍ കൊടുക്കും. ആദ്യദിനം അഞ്ച് ഗ്രാം, പിന്നെ പത്ത്, അതങ്ങനെ ഇരട്ടിപ്പിക്കും. നെയ്‌പാത്രം കാണുന്ന മാത്രയില്‍ രോഗിക്ക് ഛര്‍ദ്ദിക്കാന്‍ തോന്നുന്ന നിമിഷം സംഗതി നിര്‍ത്തും. അതോടെ ഒരുവിധപ്പെട്ട ആമാശയ രോഗങ്ങളൊക്കെ പതം പറഞ്ഞ് പടി കടക്കുമെന്നത്രേ ആയുര്‍വേദ ഭിഷഗ്വരന്മാര്‍ പറയുന്നത്. അത് ഒരു രോഗത്തിനുള്ള ചികിത്സയാണ്.

   എന്തും രോഗം തന്നെയാണല്ലോ. സാധാരണ നാട്ടുമ്പുറത്തും നഗരകാന്താരങ്ങളിലും കണ്ടുവരുന്ന സര്‍വസാധാരണമായ ഒരു രോഗമാണ് മദ്യപാനം. ഈ അസുഖത്തിന് പല തരത്തിലുള്ള ചികിത്സയുണ്ടെങ്കിലും നമ്മുടെ പെന്നുതമ്പുരാക്കന്മാര്‍ കണ്ടുപിടിച്ച വിദ്യയത്രേ സൂപ്പര്‍. അതായത് മദ്യസേവ നിര്‍ത്താന്‍ പെട്ടെന്നൊന്നും കഴിയില്ല എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ തമ്പ്രാന്‍ കിരീടവും ചെങ്കോലും കൈയേന്തും മുമ്പ് ചില വിദൂഷക വേഷങ്ങള്‍ രംഗത്തു വന്ന് ചില മംഗള ശ്ലോകങ്ങള്‍ ചൊല്ലി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പുളകിതരാക്കിയിരുന്നു. മദ്യവര്‍ജനമല്ല വേണ്ടത് ബോധവല്‍ക്കരണമാണെന്നായിരുന്നു ഉദീരണങ്ങള്‍. ബോധവല്‍ക്കരണത്തിലൂടെ ഘട്ടംഘട്ടമായി മദ്യം ഭൂമുഖത്തു നിന്ന് ഓടി മറയും എന്ന് സിനിമാക്കാരായ അമ്മൂമ്മയും മുത്തച്ഛനും വലിയവായില്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അങ്ങനെയൊന്നും നടപ്പാവില്ല എന്നായിരുന്നു കരുതിയത്.

  എന്നാല്‍ തമ്പ്രാന്‍ കരുതിയതു പോലെ തന്നെ കാര്യങ്ങള്‍ മുമ്പോട്ടു പോവുകയാണ്. സ്‌നേഹപാന ചികിത്സ മദ്യപാന ചികിത്സയിലേക്ക് പരകായപ്രവേശം നടത്തുകയാണ്. നിയന്ത്രണങ്ങള്‍ ഒന്നൊന്നായി മാറ്റി മദ്യം സുലഭമായി കിട്ടാവുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോവുകയാണ്. ഇങ്ങനെ മദ്യം ധാരാളമായി കിട്ടുന്ന അന്തരീക്ഷം സംജാതമായാല്‍ ആളുകള്‍ക്ക് മദ്യത്തോടുള്ള ആസക്തി കുറയും. പിന്നെ മദ്യത്തിന്റെ നിറം മനസ്സിലേക്കൊരു മിന്നായം പോലെ വന്നാല്‍ മതി ഛര്‍ദ്ദി തുടങ്ങുകയായി.

ഇങ്ങനെ ഏറെ ശാസ്ത്രീയമായി, മദ്യത്തെ ഏഴു കടലും കടത്താനുള്ള ശ്രമമാണ് നടക്കുന്നത്. സാധാരണ ഒന്നാം തീയതി മദ്യം കിട്ടാതെ ഉഴലുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ വൈകാരിക വൈചാരിക തലങ്ങളിലേക്കു വരെ പൊന്നുതമ്പ്രാക്കന്‍മാരുടെ ശ്രദ്ധയെത്തിയിരിക്കുന്നു എന്നറിയുന്നത് എത്ര സന്തോഷകരമായ കാര്യമായിരിക്കും. വെറുതെയാണോ ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും’ എന്ന് പറഞ്ഞത്. അന്ന് ആരും അത് വിശ്വസിച്ചില്ല. ഇപ്പോള്‍ സമ്പല്‍ സമൃദ്ധവും സല്‍ഗുണ സമ്പുഷ്ടവുമായ സ്ഥിതിവിശേഷം കണ്ടതില്ലയോ? സമൃദ്ധി കളിയാടുന്ന ഈ നാടിന്റെ ജീവല്‍സ്പന്ദനം തന്നെ എല്‍ഡിഎഫ് അല്ലേ? ഓരോ സംഗതിയും തികച്ചും വ്യത്യസ്തമായ രീതിയില്‍ ചെയ്യാനുള്ള സിദ്ധിവിശേഷം കൈവശമുള്ളതിനാലാണ് ‘ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല’ എന്ന് നേരത്തെ പൊന്നുതമ്പുരാന്‍ പറഞ്ഞുവെച്ചത്. പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്

നം കാണുക മാത്രമല്ല സ്വന്തമാക്കിത്തരാനും കഴിയും എന്നതിന് കൂടുതല്‍ തെളിവെന്തിന്? അഥവാ തെളിവും മറ്റും ചോദിച്ച് പ്രശ്‌നമാക്കാനാണ് ഉദ്ദേശ്യമെങ്കില്‍ കാനത്തിന് കിട്ടിയ മറുപടി പോലെ ചിലത് ശരിയാക്കി വച്ചിട്ടുണ്ട്; ഒറ്റയെണ്ണത്തിനേയും വിടമാട്ടേന്‍.

…………………………………………………………………………………………

വല്ലവിധേനയും ഭരണത്തോണി തുഴഞ്ഞുകൊണ്ടു പോകണമെങ്കില്‍ ഗാന്ധി നന്നായി ഇറക്കണമെന്ന് ഗീതാ ഗോപിനാഥ് ഒന്നും പറഞ്ഞുതരേണ്ട കാര്യമില്ല. ഇങ്ങേയറ്റത്തെ കല്ല് ചെത്ത് തൊഴിലാളി കണാരേട്ടന് വരെ ടി സംഗതി അറിയാം. പൗരത്വം, നിയമം, ഭരണഘടന എന്നൊക്കെ അലറിക്കരഞ്ഞ് ഓടാനുംചാടാനും പണം വേറേയും കരുതണം. അതിനുള്ള എളുപ്പ വിദ്യയെന്താ? നടേ പറഞ്ഞ മദ്യസേവയ്‌ക്ക് യഥാവിധി അവസരം കൊടുക്കയത്രേ. ഈ സിമ്പിള്‍ ലോജിക്ക് തൊഴിലാളി പാര്‍ട്ടിക്കല്ലാതെ മറ്റാര്‍ക്കു കഴിയും? ഭൂപരിഷ്‌കരണ വിവാദമൊന്നും മദ്യപരിഷ്‌കരണത്തില്‍ വരാത്ത സ്ഥിതിക്ക് പേടിയെന്തിന് കൂട്ടരേ എന്ന ഒരു വിപ്ലവഗാനവും കൂടിയാവാം; ജയ് ഹോ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.