വടകര: അഴിയൂര്‍ കോറോത്ത് റോഡില്‍ സിപിഎം അഴിഞ്ഞാട്ടം. 13 ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. അക്രമത്തില്‍ വീട്ടമ്മക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. അശോകന്, അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കിഴക്കേപറമ്പത്ത് ജിനേഷ്, ബന്ധുവും അയല്‍വാസിയുമായ ചന്ദ്രന്, കൃഷ്ണാലയത്തില്‍ പി.കെ. പവിത്രന്, മെഴുക്കണ്ടി മോഹനന് തുടങ്ങിയവരുള്‍പ്പെടെ 13 ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് തകര്‍ത്തത്.
അക്രമത്തില്‍ പരിക്കേറ്റ ജിനേഷിന്റെ അമ്മ പ്രസന്ന (60)യെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ബൈക്കുകളിലും കാറിലുമായി എത്തിയ അക്രമി സംഘം വീട്ടില്‍ക്കയറി ഭീകരാന്തീക്ഷം സൃഷ്ടിക്കുകയും സ്ത്രീകള്‍ അടക്കമുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു.
ഇരുമ്പ് പൈപ്പും മറ്റും ഉപയോഗിച്ച് ടിവി അടക്കമുള്ള ഗൃഹോപകരണങ്ങളും ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. അക്രമത്തിന് പിന്നില്‍ സിപിഎം ക്രിമിനല്‍ സംഘങ്ങളാണെന്ന് ബിജെപി ആരോപിച്ചു. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമെന്നും കമ്മറ്റി കുറ്റപ്പെടുത്തി. ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടത്തിയ സിപിഎം അക്രമികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: