ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മാവേലിക്കര യൂണിയന് മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവുമായുള്ള പോര് രൂക്ഷമാകുന്നതിനിടെ വെള്ളാപ്പള്ളി നടേശന്റെ നാമധേയത്തിലുള്ള കോളേജിന്റെ പേരു മാറ്റുന്നു. ശ്രീ ഗുരുദേവ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേര് ശ്രീ ഗുരുദേവ കോളേജ് ഓഫ് എന്‍ജിനീയറിങ് എന്ന് മാറ്റാനാണ് നീക്കം.
2009ലാണ് കോളേജ് ആരംഭിക്കുന്നത്. വെള്ളാപ്പള്ളി നടേശന് രക്ഷാധികാരിയായ ശ്രീ ഗുരുദേവ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ 31 അംഗങ്ങളാണുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും സുഭാഷ് വാസുവിനൊപ്പം നിലകൊള്ളുന്നവരാണ്. തുഷാര്‍ വെള്ളാപ്പള്ളിയാണ് ട്രസ്റ്റ് ചെയര്മാന്. എന്നാല്‍, ട്രസ്റ്റിന്റെ ഭരണച്ചുമതല ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനും, ട്രഷറര്‍ എസ്. ബാബുരാജുവിനുമാണ്. തുഷാറിന് 25 ലക്ഷത്തിന്റെ ഒരു ഓഹരി മാത്രമേയുള്ളൂവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പേര് ഒഴിവാക്കുന്നത്. ഭൂരിപക്ഷം അംഗങ്ങളും വെള്ളാപ്പള്ളിയുടെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.
അതിനിടെ, ഗോകുലം ഗോപാലന് ട്രസ്റ്റിന്റെ ഭൂരിപക്ഷം ഷെയറും വാങ്ങിയതായും അറിയുന്നു. അഞ്ചു കോടി രൂപയാണ് ഗോകുലം ഗോപാലന് മുടക്കുന്നത്. ഇവിടെ മെഡിക്കല്‍ കോളേജ് അടക്കം സ്ഥാപിച്ച് നവീകരണത്തിനാണ് ട്രസ്റ്റ് ശ്രമിക്കുന്നത്. കോളേജ് നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്നും, വലിയ സാമ്പത്തിക ബാധ്യത സുഭാഷ് വാസു വരുത്തി വച്ചെന്നും നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: