തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. തിരുവല്ല തിരുമൂലപുരം സാബു സൗണ്ട്സ് ഉടമയായ ചന്തപ്പറമ്പില്‍ വീട്ടില്‍ സി.സി. സാബു (55) ആണ് അറസ്റ്റിലായത്.
പീഡനത്തിനിരയായ യുവാവിനെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീഡന വിവരം പുറത്ത് അറിയാതിരിക്കാന്‍ പോലീസും സിപിഎമ്മും ഒത്ത് കളിച്ചെന്ന് ആക്ഷേപം ശക്തമാണ്. സാബുവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 2019 ല്‍ സംഘടിപ്പിച്ച വനിതാമതിലിന്റെ കുറ്റൂര്‍ പഞ്ചായത്തിലെ സംഘാടകരില്‍ പ്രധാനിയായിരുന്നു പ്രതി. തിരുമൂലപുരം സെന്റ്തോമസ് സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ ഇരുനില കെട്ടിടത്തില്‍ വെച്ച് ചൊവ്വാഴ്ചയാണ് യുവാവിനെ പീഡിപ്പിച്ചത്.
രഹസ്യ ഭാഗത്ത് കടുത്ത വേദന മൂലം അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവ് പീഡനവിവരം ഡോക്ടറന്മാരോട് വെളിപ്പെടുത്തുകയായിരുന്നു. കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയ തന്നെ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സാബു പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവാവ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ സാബുവിനെ പോലീസ് വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തു. 25 വര്‍ഷം മുമ്പ് തിരുമൂലപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: