തിരുവനന്തപുരം: കേരളത്തില്‍ എന്‍ ആര് സിയെക്കുറിച്ചുള്ള ആശങ്ക വേണ്ടെന്ന് മന്ത്രി ഇ പി ജയരാജന്. കേരളത്തിലെ ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ ആശങ്കയുണ്ട്. എന്നാല്‍, ഈ നിയമത്തിലും കേരളം സുരക്ഷിതമാണ്. കേരളത്തില്‍ ആരുടെയും പൗരത്വം നഷ്ടമാകില്ലെന്നും ജയരാജന് പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന നിയമം നടപ്പിലാക്കുകയാണ് സംസ്ഥാന നിയമസഭയുടെ കടമയെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. ഒരു സംസ്ഥാനത്തിനും ഇതില്‍ നിന്നും വിട്ടുനില്‍ക്കാനാവില്ല. യുഎപിഎ കേസില്‍ അടക്കം മുഖ്യമന്ത്രി പിണറായി വിജയന് ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസിന്റെ ചാനല്‍ ചര്‍ച്ചയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തൊരു നിയമം പാസാക്കിയാല്‍ അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. യുഎപിഎ പാസാവുന്നതിന് മുമ്പ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇരു സഭകളിലും നിയമം പാസാക്കിയെടുത്തു. ഇതോടെ സിപിഎമ്മുകാരനും ബിജെപിക്കാരനും കോണ്‍ഗ്രസുകാരനും അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. ഇതാണ് യുഎപിഎയില്‍ സിപിഎമ്മിന്റെ നിലപാട്. രാജ്യം പാസാക്കിയ നിയമം ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ സംസ്ഥാനങ്ങളും അനുസരിക്കണമെന്ന് ഹരിശ്രീ അറിയുന്നവര്‍ക്ക് അറിയാമെന്നും ആനത്തലവട്ടം ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: