തിരുവനന്തപുരം: പോലീസ് ദുര്‍ബലമായാല്‍ സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് തീവ്രവാദംപോലെ രാജ്യത്തിന് തിരിച്ചടിയുണ്ടാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ് മാവോവാദികള്‍ ഉള്‍പ്പെടുന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദശക്തികള്‍. ഇവരെ കേരളത്തിലെ പോലീസ് ശക്തമായാണ് നേരിടുന്നത്. അതിനാല്‍ സേന ശക്തമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സ്റ്റേഷനുകളില്‍ ഒറ്റയാന്‍കളി വേണ്ടെന്നും അദേഹം പറഞ്ഞു. സിഐയാണോ എസ്ഐയാണോ വലുതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ആവശ്യമില്ലെന്നും ഒത്തരുമയോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന് ആവശ്യം. സിഐമാരെ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ആക്കിയതിന് ശേഷം അധികാര തര്‍ക്കത്തെ തുടര്‍ന്ന് സ്റ്റേഷന് ജോലികള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതികളെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. തൃശൂര്‍ പോലീസ് അക്കാദമിയിലായിരുന്നു യോഗം. ഡിജിപി ലോകനാഥ് ബെഹ്റ, ക്രൈം ബ്രാഞ്ച് എഡിജിപി ടോമിന് തച്ചങ്കരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: