വിശ്വരാജ് വിശ്വ എന്തുകൊണ്ട് പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുത്താന്‍ വൈകി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പാക്കിസ്ഥാനിലെ നാങ്കണ സാഹിബ് ഗുരുദ്വാരയിലൂടെ ലോകം കണ്ടത്. ജന്മസ്ഥാന് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിച്ചേര്‍ന്ന സിഖ് മതസ്ഥരെ ഗുരുദ്വാരയ്ക്കുള്ളില്‍ വച്ചു തന്നെ ആക്രമിച്ചു ഇല്ലായ്മ ചെയ്യാന്‍ വന്‍ ജനക്കൂട്ടമാണ് തക്ബീര്‍ വിളികളുമായി ഗുരുദ്വാര വളഞ്ഞത്.
ഗുരുദ്വാരയ്ക്കുള്ളിലേക്ക് കല്ലും കുപ്പിയും എല്ലാം വലിച്ചെറിഞ്ഞു കൊണ്ടു തുടങ്ങിയ ആക്രമണം ചില മൗലവിമാരുടെ പ്രസംഗത്തോടെ ഉന്മൂലന ശ്രമമായി മാറുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ഈ ഞെട്ടിക്കുന്ന വാര്‍ത്ത ലൈവായി ലോകം അറിഞ്ഞതോടെ പ്രതികരിക്കാന്‍ പാക്കിസ്ഥാന് ഭരണകൂടം നിര്‍ബന്ധിതരാകുകയായിരുന്നു. സിഖ് വംശജരെ പാക്കിസ്ഥാനില്‍ ജീവിക്കാന്‍ അനുവദിക്കില്ല. സിഖുകാരെ ഇല്ലായ്മ ചെയ്തു നങ്കാന സാഹിബ് ഗുരുദ്വാര ഗുലാം-ഇ-മുസ്തഫറ ആയി പുനര്‍നാമകരണം ചെയ്യും എന്നാണ് ഇസ്ലാമിക പ്രഭാഷകന്‍ ഗുരുദ്വാര വളഞ്ഞ മത തീവ്രവാദികളോട് ഉദ്ഘോഷിക്കുന്നത്. ഈ വീഡിയോ വൈറലായി.
ഈ ലജ്ജിപ്പിക്കുന്ന വംശീയ ഉന്മൂലന ശ്രമം വീഡിയോ സഹിതം പുറത്തറിഞ്ഞതോടെ നാണക്കേട് മറയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വ്യാജ വീഡിയോയുമായി രംഗത്തെത്തി. ബംഗ്ലാദേശ് ധാക്കയില്‍ പ്രകടനം നടത്തുന്നവരെ ആക്രമിക്കുന്ന ബംഗ്ലാദേശ് ഗാര്‍ഡ്സിന്റെ വീഡിയോ എടുത്തു ജനത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇമ്രാന് ഖാന്.
ഉത്തര്‍പ്രദേശില്‍ മോദിയുടെ പോലീസ് മുസ്ലീങ്ങളെ മര്‍ദ്ദിക്കുന്ന കാഴ്ച എന്നു പറഞ്ഞു പാക് പ്രധാനമന്ത്രി തന്നെ വ്യാജ വീഡിയോ ഷെയര്‍ ചെയ്യുമ്പോള്‍ എത്ര അധഃപതിച്ച ഭരണകൂട സംവിധാനമാണ് പാക്കിസ്ഥാന് എന്ന മത രാജ്യത്തിന്റേതെന്ന് നമുക്ക് ബോധ്യമാവും.
മിനിട്ടുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളും ഐക്യരാഷ്ട്ര സഭ ഇന്ത്യന്‍ പ്രതിനിധി അക്ബറുദീനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും വ്യാജ വീഡിയോ കൈയോടെ പിടികൂടി. അതോടെ ഇമ്രാന് ഖാന് താന്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ ഓടി നടന്നു ഡിലീറ്റ് ചെയ്യുകയായിരുന്നു. പാക്കിസ്ഥാനിലെ സിഖ് പുണ്യക്ഷേത്രം തീവ്രമതവാദികള്‍ ആക്രമിച്ച പശ്ചാത്തലം ഇന്ത്യ ഇപ്പോള്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയ്ക്ക് ഒന്നുകൂടി അടിവരയിടും.
പാക്കിസ്ഥാന് എന്ന ഇസ്ലാമിക രാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങള്‍ എത്രത്തോളം അപകടത്തിലാണെന്ന് ലൈവായിത്തന്നെ ലോകം കണ്ടു മനസിലാക്കിയ നിമിഷങ്ങളായിരുന്നു നങ്കാന സാഹിബിന്റെ അകത്തു ജീവനുവേണ്ടി പ്രാര്‍ത്ഥനയോടെ ഒരു ജനസമൂഹം ലോകത്തോട് കേഴുന്ന ഹൃദയഭേദകമായ കാഴ്ച. ഇന്ത്യയും മോദി സര്‍ക്കാരും ശരിയായ പാതയില്‍ തന്നെയാണ് എന്നതു ലോകത്തെ ബോധ്യപ്പെടുത്താനുണ്ടായ ഒരു സംഭവം ആയിത്തന്നെ ഇതിനെ കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: