ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഷെഫ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 2018 ജനുവരി മുതല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ലിവര്‍പൂള്‍ യര്‍ഗന്‍ ക്ലോപ്പിന്റെ നേതൃത്വത്തില്‍ തോല്‍വി അറിഞ്ഞിട്ടേയില്ല.
പ്രീമിയര്‍ ലീഗില്‍ നിലവില്‍ 20 കളികളിലായി 19 ജയവും ഒരു സമനിലയും നേടി 58 പോയിന്റിലെത്തി നില്‍ക്കുകയാണ് ലിവര്‍പൂള്‍. ഇന്നലെ നടന്ന മത്സരത്തില്‍ പതിവുതെറ്റിക്കാതെ മുന്നേറ്റ നിരക്കാര്‍ തന്നെയാണ് ഗോളടിച്ചത്. കളിയുടെ ആദ്യനിമിഷങ്ങളില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് നേടി. 4-ാം മിനിറ്റില്‍ മുഹമ്മദ് സലായുടെ വകയായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ സാദിയോ മാനേയാണ് രണ്ടാമത്തെ ഗോള്‍ നേടിയത്.
















