ഗുവാഹത്തി: ഗുവാഹത്തി സുരക്ഷിതമാണെന്നും പൗരത്വനിയമത്തെ കുറിച്ച് കൂടുതലൊന്നും തനിക്കറിയാത്തതില്‍ അഭിപ്രായം പറയുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയ്‌ക്ക് നാളെ ഗുവാഹത്തിയില്‍ നാളെ തുടക്കം കുറിക്കാനിരിക്കയാണ് താരത്തിന്റെ പ്രതികരണം. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ ബര്‍സാപര സ്‌റ്റേഡിയത്തിലാണ് മത്സരം.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചോദ്യത്തനായിരുന്ന കോഹ്‌ലിയുടെ മറുപടി. ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ആളല്ല. അത് ഉചിതവുമല്ല. മാത്രമല്ല, ഗുവാഹത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഈ പട്ടണം സുരക്ഷിതമാണ്- കോഹ്‌ലി പറഞ്ഞു.
















