കരുനാഗപ്പള്ളി : ന്യൂ ഇയർ നാളിൽ വെളുപ്പിന് രണ്ടു മണിയോടെ അയണിവേലി കുളങ്ങര ക്ഷേത്രത്തിന് തെക്കുവശം വൈദ്യുതി പോസ്റ്റിൽ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കോഴിക്കാട് സിന്ധു ഭവനത്താൽ ഉദയകുമാറിന്റേയും ഇന്ദുവിന്റേയും മകൻ ബിച്ചു കൃഷ്ണൻ (16) നാണ് ദാരുണാന്ത്യമുണ്ടായത്.
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ബിച്ചു. സുഹൃത്തുക്കളുമൊത്ത് ന്യൂ ഇയർ പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് വരവെയാണ് അപകടമുണ്ടായത്. പിതാവ് ഉദയകുമാർ വിദേശത്താണ്. സഹോദരി ലന കൃഷ്ണ.
മുതദേഹം താലൂക്ക് ആശുപത്രിയിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്.
















