Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മലയോര മേഖലയില്‍ നായാട്ട് സംഘങ്ങള്‍ സജീവം: വാഹനങ്ങളില്ലാതെ വനപാലകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 02:59 pm IST
in Local News

പാണത്തൂര്‍: മലയോരത്തെ വനമേഖലകളില്‍ മൃഗവേട്ടയോ അനധികൃത പ്രവര്‍ത്തനങ്ങളോ നടക്കുന്നതായി അറിഞ്ഞാല്‍ പോലും കൃത്യമായി എത്താനാകാതെ വനപാലകര്‍. വിവരമറിഞ്ഞാല്‍ പലപ്പോഴും വാഹനങ്ങള്‍ വാടകയ്‌ക്ക് വിളിച്ച് പോകേണ്ട ഗതികേടിലാണ് ജീവനക്കാര്‍. 

ജില്ലയില്‍ വനമേഖല കൂടുതലുള്ള മലയോരത്തെ മരുതോം, പനത്തടി, ഭീമനടി സെക്ഷന്‍ ഓഫീസുകള്‍ക്ക് വാഹനമനുവദിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇവിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കണമെന്ന ആവശ്യവും നീളുകയാണ്. മുന്‍പ് മലയോര പഞ്ചായത്തുകളില്‍ പുലി ഇറങ്ങുകയും പാണത്തൂര്‍ മേഖലയില്‍ ആനശല്യം രൂക്ഷമാവുകയും ചെയ്തതോടെ പനത്തടി സെക്ഷനിലേക്ക് താത്കാലികമായി വാഹനം ലഭ്യമാക്കിയിരുന്നു. എന്നാല്‍ പുലിശല്യം നീങ്ങിയതോടെ വാഹനവും തിരിച്ചുകൊണ്ടുപോയി. 

നിലവില്‍ കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിനു മാത്രമാണ് വാഹനം അനുവദിച്ചിട്ടുള്ളത്. സെക്ഷനുകളും റേഞ്ച് ഓഫീസുകളും തമ്മില്‍ 50 കിലോമീറ്ററോളം ദൂരക്കൂടുതലുള്ളതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ഈ വാഹനത്തിന്റെ സേവനം ലഭിക്കുകയുമില്ല. വാഹനങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തതും മുതലെടുത്താണ് നായാട്ടുസംഘങ്ങളുടെ പ്രവര്‍ത്തനം. 

കഴിഞ്ഞദിവസം വിനോദസഞ്ചാര കേന്ദ്രം കൂടിയായ റാണിപുരം വനമേഖലയിലെ മണിയാണി മലയില്‍ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 

സംസ്ഥാനത്തെ വനമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനംവകുപ്പിന്റെ പ്രത്യേക ഓഫീസും 24 മണിക്കൂറും സേവനത്തിന് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. എന്നാല്‍ റാണിപുരത്ത് ഇത്തരത്തില്‍ ഒരു സംവിധാനവും ഇല്ല. വൈകുന്നേരം അഞ്ചുമണിയോടെ റാണിപുരത്തുനിന്ന് വിനോദസഞ്ചാരികള്‍ മടങ്ങുന്നതോടെ വനംവകുപ്പ് ജീവനക്കാരും സേവനം പൂര്‍ത്തിയാക്കി മലയിറങ്ങും. പിന്നീട് വനത്തിലേക്ക് ആരു പ്രവേശിച്ചാലും ശ്രദ്ധിക്കാന്‍ സംവിധാനമില്ല. ഇതൊക്കെ മുതലാക്കിയാണ് നായാട്ടുസംഘങ്ങള്‍ കാട്ടുമൃഗങ്ങളുള്ള റാണിപുരം വനമേഖലയില്‍ മൃഗവേട്ടയ്‌ക്കെത്തുന്നത്. 

വിനോദസഞ്ചാര കേന്ദ്രമെന്ന പരിഗണന നല്‍കി റാണിപുരത്ത് വനംവകുപ്പിന്റെ മുഴുവന്‍സമയ ഓഫീസ് വരികയും മറ്റ് സെക്ഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരെയും വാഹനങ്ങളും അനുവദിച്ചാല്‍ മൃഗവേട്ട ഒരു പരിധിവരെ തടയാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

India

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

India

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.