Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പൊളിച്ചെഴുത്ത് ഭാഷയിലും ഭാവനയിലും

സേവ്യര്‍ ജെ.byസേവ്യര്‍ ജെ.
Dec 29, 2019, 05:40 am IST
inVaradyam

നോവലിന്റെ നിത്യഹരിത യൗവനം  ഇന്നും ആഗോള തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുസ്തകങ്ങള്‍ ധാരാളമായി ഇറങ്ങുന്നുണ്ട്. അവ വാങ്ങുവാന്‍ കടുംമഞ്ഞിനെയും അവഗണിച്ച് കിലോമീറ്ററോളമാണ് വായനക്കാര്‍ കാത്തുനിന്നത്. അടുത്തകാലത്തിറങ്ങിയ പൗലോ കൊയ്‌ലോയുടെ ഹിപ്പി എന്ന നോവലിനും ഇതേ സ്വീകാര്യതയായിരുന്നു. സെര്‍വാന്റീസിന്റെ ഡോണ്‍ക്വിക്‌സോട്ട് മുതല്‍ തുടങ്ങുന്ന നോവലിന്റെ ഈ വസന്തശോഭ ഇങ്ങ് മലയാളത്തിലും പരിമളം പരത്തുകയാണ്. കഥപറച്ചിലിന്റെ വംശാവലി തുടര്‍ന്നുപോകുന്നതിനാലാവാം നോവലിന് ഇപ്പോഴും വായനക്കാരുണ്ട്. ലോകത്തുസംഭവിക്കുന്ന നോവല്‍ ചലനങ്ങളിലെ പുതുഭാവുകത്വം അപ്പപ്പോള്‍ മലയാളത്തിനും തിരിച്ചറിയാനാവുന്നു. 

മലയാളത്തില്‍ വായനക്കാരെ സ്വാധീനിച്ച നോവലുകളുടെ ആണ്ടറുതി തെരഞ്ഞെടുപ്പില്‍ മികച്ചവയെന്ന് എടുത്തുപറയാവുന്നവ ഏറെയൊന്നുമില്ല. പഴയ ചില എഴുത്തുകാരുടെ ആധിപത്യം നിലനില്‍ക്കെതന്നെ പുതിയ എഴുത്തുകാരുടെ വേറിട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന നോവലുകളാണ് ഇവ. ഇത്തരം വേറിട്ടവായനയുടെ വില്‍പ്പനയും സ്വീകാര്യതയും എടുത്തുപറയണം. സുഭാഷ് ചന്ദ്രന്റെ സമുദ്രശില ഏതാനും മാസങ്ങള്‍കൊണ്ട് പത്തുപതിപ്പാണ് വിറ്റുപോയത്.  മനുഷ്യന് ഒരു ആമുഖം എന്ന അദ്ദേഹത്തിന്റെ ആദ്യനോവലിനുശേഷം വര്‍ഷങ്ങളെടുത്ത ഈ ആഖ്യായിക, അമ്മയും മകനും തമ്മിലുള്ള വൈകാരികതയുടെ അസാധാരണത്വവും അംബയുടെ ഇതിഹാസത്തില്‍ നിന്നുള്ള വരവും അതിനെക്കാള്‍ ശോകം തിന്നുകയും നോവലില്‍ മറ്റൊരു പെണ്ണാകുകയും കഥാപാത്രമായി സ്വയം തീരുമാനമെടുക്കുകയും നോവലിനെ, എഴുത്തുകാരനെ തിരുത്തുകയും മറ്റും ചെയ്തുകൊണ്ട്് വേറൊരു തലത്തില്‍ അസ്തിത്വം തേടുന്നതുമൊക്കെ നോവലിന്റെ പ്രധാനസിരകളാണ്. സ്വപ്‌നവും യാഥാര്‍ഥ്യവും ഇഴപിരിച്ച് നെയ്ത സ്വഭാവമാണ് നോവലിന്റേത്. നോവലിലേതെന്ന് പ്രത്യക്ഷത്തില്‍ തോന്നാതെതന്നെ  ജീവിക്കുന്ന ചിലരെ അതേ പേരില്‍ കഥാപാത്രങ്ങളാക്കുന്നുണ്ട്. കഥയുടെ ആദ്യമധ്യാന്തങ്ങള്‍ക്കുപരി, അതിനെ മനപ്പൂര്‍വം അതിലംഘിച്ചുകിട്ടുന്ന സൗന്ദര്യമാണ് നോവലിനുള്ളത്. വായനക്കാരെ സര്‍ഗാത്മകമായൊരു തോന്ന്യവാസത്തിന്റെ സന്ദേഹങ്ങളില്‍പ്പെടുത്തുന്ന രചന. ഭാഷയുടെ നല്ലോളങ്ങളില്‍ അനുവാചകരെ നീന്തിക്കാന്‍ സമുദ്രശിലയ്‌ക്കാകുന്നുണ്ട്. 

വിദേശങ്ങളില്‍ ഒട്ടും പുതുമയല്ലെങ്കിലും മലയാളത്തില്‍ പൊടുന്നനെ കൗതുകമുണ്ടാക്കുന്ന ഒരു പ്രമേയമടങ്ങിയതാണ് അജയ് പി. മങ്ങാടിന്റെ നോവല്‍ സൂസന്നയുടെ ഗ്രന്ഥപ്പുര. ലോകത്തെ പ്രശസ്തരായ നിരവധി എഴുത്തുകാരും അവരുടെ പുസ്തകങ്ങളും അവയുടെ വായനയുംമറ്റുമടങ്ങി നോവലിനെത്തന്നെ അഴിച്ചുപണിത രൂപമാണ് ഗ്രന്ഥപ്പുരയുടേത്. ഈ എഴുത്തുകാര്‍ ചിന്തിക്കുന്നതും എഴുതുന്നതും അവരുടെ പ്രശ്‌നങ്ങളുമൊക്കെ ഇതിലുണ്ട്. സൂസന്നയുടെ ഗ്രന്ഥപ്പുര അന്വേഷിച്ചുപോകുന്നവരുണ്ട്്. പഴയ അപസര്‍പ്പക നോവലിസ്റ്റ് നീലകണ്ഠന്‍ പരമാരയും പ്രത്യക്ഷപ്പടുന്നു. നോവലിനെക്കുറിച്ചുള്ള വായനക്കാരന്റെ ശീലങ്ങളെ ഗ്രന്ഥപ്പുരയും മാറ്റിമറിക്കുന്നു. നോവലിന് ഏതുരൂപവുമാകാം എന്ന പുതിയ തിരിച്ചറിവിന്റെ നല്ല മാതൃകകൂടിയാണിത്. കാവ്യാത്മകമായ ഭാഷയിലാണ് സൂസന്നയുടെ ഗ്രന്ഥപ്പുര നിര്‍മിച്ചിട്ടുള്ളത്. 

പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും വന്‍പൊളിച്ചെഴുത്ത് നാട്ടുഭാഷയിലൂടെ നടത്തി മലയാള വായനയെ അഗാധമായി ആലിംഗനം ചെയ്ത നോവലാണ് ആര്‍. രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത. പേരിനുപോലുമുണ്ട് ഇടിച്ചുപൊളിക്കുന്ന പുതുമ. കഥയ്‌ക്കു പകരം കത എന്ന് നാടന്‍ഭാഷയിലുള്ള വാക്കുതന്നെ ഇതിനുദാഹരണം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്നതും, ഇന്നും നടന്നേക്കാവുന്നതുമായ ഒരു പ്രമേയത്തെ ഉത്തര കേരളത്തിലെ സ്ഥലകാലത്തിലിട്ട് കേരളത്തിന്റെയും ലോകത്തിന്റെതന്നെയും അനുഭവമാക്കിത്തീര്‍ക്കുകയാണ് രാജശ്രീ. എല്ലാത്തരം ജന്തുജാലങ്ങളും നോവലിലുണ്ടെന്നു തോന്നുന്ന പ്രതീതി. നാട്ടകംകൊണ്ട് ഭാഷയ്‌ക്ക് ഇത്ര തന്മ ലഭിച്ച നോവല്‍ അടുത്തിടെ മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാരില്‍ അമ്പരപ്പുണ്ടാക്കിയ ഈ രചന ഉടന്‍തന്നെ പുസ്തകരൂപത്തിലാവുകയായിരുന്നു. നാലാഴ്ചകൊണ്ട് അഞ്ചുപതിപ്പാണ് ഇറങ്ങിയത്. വലിയ തരംഗമായിരിക്കുകയാണ് ഈ കത. 

മുന്‍ വര്‍ഷങ്ങള്‍ പോലെയല്ലെങ്കിലും പഴയ എഴുത്തുകാര്‍ പലരും വായനയില്‍ പിന്നിലല്ല. ഒ.വി.വിജയന്‍, സേതു, എം മുകുന്ദന്‍, ആനന്ദ് തുടങ്ങിവര്‍ക്ക് ഇന്നും വായനക്കാരുണ്ട്. മലയാള ആധുനിക നോവലിന്റെ കാല്‍ച്ചുവടായ ഖസാക്കിന്റെ ഇതിഹാസ കര്‍ത്താവ് ഒ.വി.വിജയന്‍ മലയാളിക്ക് മുമ്പന്‍ തന്നെ. കാല്‍പനികതയുടെ ഒരു പുഴയൊഴുക്ക് മലയാളിയുടെ ഉള്ളിലുള്ളതിനാല്‍ എം.ടി ഇന്നും പ്രിയപ്പെട്ട എഴുത്തുകാരന്‍ തന്നെയാണ്. വൈവിധ്യങ്ങളിലാണ് എം.മുകുന്ദന് സ്ഥാനം. ഭാവനയും യാഥാര്‍ഥ്യവും ഇഴുകിയ നോവലുകളുടെ കര്‍ത്താവായ സേതുവും ദാര്‍ശനികതയുടെ പരിസരങ്ങളുള്ള നോവലുകള്‍ സമ്മാനിച്ച ആനന്ദും ഇന്നും വായിക്കപ്പെടുന്നതില്‍ സന്തോഷം തോന്നുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.