Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാര്‍ത്ഥനയെന്ന സാധന

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Dec 29, 2019, 05:02 am IST
in Samskriti

മക്കളേ, 

ഈശ്വരനോട് ഹൃദയം തുറക്കാനും അവിടുത്തോട് ഒരു വൈകാരികബന്ധം സ്ഥാപിക്കാനും ഏറ്റവും ഉത്തമമായ സാധനയാണ് പ്രാര്‍ഥന. ജീവാത്മാവിനെയും പരമാത്മാവിനെയും ബന്ധിപ്പിക്കുന്ന ഒരു പാലം പോലെയാണത്. ഒരു കൊച്ചുകുട്ടി സ്‌ക്കൂളില്‍നിന്നു വന്ന ഉടനെ സ്ലേറ്റും പെന്‍സിലും താഴെയിട്ട് അമ്മയുടെ അടുത്തേയ്‌ക്കോടും. അന്നു സ്‌ക്കൂളില്‍ നടന്ന കാര്യങ്ങളെക്കുറിച്ചും ടീച്ചര്‍ പറഞ്ഞ കഥകളെക്കുറിച്ചും വഴിക്കു കണ്ട ആളുകളെക്കുറിച്ചും പക്ഷികളെക്കുറിച്ചും പൂമ്പാറ്റകളെക്കുറിച്ചുമൊക്കെ അവന്‍ അമ്മയോടു ആവേശത്തോടെ പറയും. അതുപോലെ ഈശ്വരനോട് നമുക്ക് ഒരു ഹൃദയബന്ധം ഉണ്ടാക്കുവാന്‍ പ്രാര്‍ത്ഥന ഉപകരിക്കും. നമ്മുടെ ഭാരങ്ങളെല്ലാം അവിടുത്തോട് പറഞ്ഞ് ഹൃദയഭാരം ഇറക്കിവെയ്‌ക്കാന്‍ അത് സഹായിക്കും. 

‘ഈശ്വരന്‍ മാത്രമാണ് എന്റെ ഏക ആശ്രയം,’ എന്ന ഭാവം വേണം. എപ്പോഴും നമ്മുടെ കൂടെയുള്ള ഒരു ഉത്തമസുഹൃത്തിനെപ്പോലെ ഈശ്വരനെ കരുതണംഏത് കാര്യത്തിലും ഏത് ആപത്തിലും നമുക്കു തുണയായിരിക്കുന്ന ഒരു സുഹൃത്ത്. അങ്ങനെയുള്ള ഈശ്വരനോട് ഹൃദയം പങ്കുവെയ്‌ക്കുമ്പോള്‍ ഭക്തിയുടെ ഉയര്‍ന്ന തലങ്ങളിലേയ്‌ക്ക് അറിയാതെ നമ്മള്‍ ഉയരും. എന്നാല്‍, ഇന്ന് പലരും പ്രാര്‍ത്ഥനയുടെ ഈ പ്രയോജനം വേണ്ടപോലെ മനസ്സിലാക്കുന്നില്ല. പലര്‍ക്കും പ്രാര്‍ത്ഥനയെന്നാല്‍ ആഗ്രഹപൂര്‍ത്തിയ്‌ക്കുവേണ്ടിയുള്ള യാചനയാണ്. അവിടെ, ഈശ്വരനെയല്ല, ആഗ്രഹിച്ച വസ്തുക്കളെയാണ് നമ്മള്‍ സ്‌നേഹിക്കുന്നത്. ഇന്നു ചിലര്‍ പ്രാര്‍ത്ഥിക്കുന്നതുപോലും മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേണ്ടിയാണു്. ഒരു ഭക്തന്‍ ഒരിക്കലും അന്യരെ ദ്രോഹിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പാടില്ല. ‘ഈശ്വരാ, എന്നില്‍നിന്നും ഒരു തെറ്റും ഉണ്ടാകരുതേ, മറ്റുള്ളവരുടെ തെറ്റിനെ ക്ഷമിക്കാന്‍ എനിക്കു ശക്തി തരണേ, എന്റെ തെറ്റുകള്‍ അങ്ങു പൊറുക്കണേ, അങ്ങു് എല്ലാവര്‍ക്കും നന്മ കൊടുക്കണേ’, എന്നായിരിക്കണം നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതു്. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കു ശാന്തി ലഭിക്കുന്നു. പ്രാര്‍ത്ഥനയുടെ തരംഗങ്ങള്‍ അന്തരീക്ഷത്തെത്തന്നെ ശുദ്ധമാക്കുന്നു. പരിസരം ശുദ്ധമായാല്‍ അത് ജനജീവിതത്തിലും അനുകൂലമായ സ്വാധീനം ചെലുത്തും.

തനിക്കും കുടുംബത്തിനുംവേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നതിലും ഉത്തമം മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നതാണ്.  ലോകനന്മയ്‌ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണു് ഏറ്റവും ഉത്തമം. സ്വാര്‍ത്ഥത  വെടിഞ്ഞു നിഷ്‌കാമമായുള്ള പ്രാര്‍ത്ഥന, അതാണു വേണ്ടതു്. “”ഈശ്വരാ, അവിടുന്നു ലോകത്തിലെ കഷ്ടതകള്‍ മാറ്റൂ. ഈശ്വരാ, അവിടുന്നു് എല്ലാവര്‍ക്കും നല്ല മനസ്സു് കൊടുക്കൂ. ഈശ്വരാ, അവിടുന്നു് എല്ലാവരെയും രക്ഷിക്കൂ,’’ ഇങ്ങനെ പ്രാര്‍ത്ഥിക്കണം. പൂജയ്‌ക്കുവേണ്ടി പുഷ്പം പറിക്കുമ്പോള്‍ ആ പുഷ്പത്തിന്റെ ഭംഗിയും പരിമളവും അറിയാതെയാണെങ്കിലും ആദ്യം ആസ്വദിക്കുന്നതു നമ്മളാണു്. അതുപോലെ ലോകനന്മയ്‌ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കു ഹൃദയവിശാലത കൈവരുന്നു. കൂടാതെ അതു ലോകത്തിനും ഗുണകരമായിത്തീരുന്നു.  

നമ്മള്‍ യാത്ര ചെയ്യുന്ന ബസ്സില്‍ പ്രായംചെന്ന ഒരു വല്യമ്മ വിറച്ചുകൊണ്ടു നില്ക്കുന്നുവെന്നിരിക്കട്ടെ. ആരും അവര്‍ക്കു് ഇരിക്കാന്‍ സ്ഥലം കൊടുക്കുന്നില്ല. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ സീറ്റുകളില്‍ സുഖമായി ഇരിക്കുകയും ചെയ്യുന്നു. വല്യമ്മയ്‌ക്കാകട്ടെ തീരെ നില്ക്കാന്‍ വയ്യ. അതു മനസ്സിലാക്കി നമ്മള്‍ എഴുനേറ്റ് വല്യമ്മയെ ആ സീറ്റില്‍ ഇരുത്തുന്നുവെന്നു കരുതുക. ഇരിക്കാന്‍ സ്ഥലം കിട്ടിയതില്‍ വല്യമ്മ സന്തോഷിക്കും. ഒപ്പം നമ്മുടെ മനസ്സും സന്തോഷിക്കും. ‘സ്വന്തം സുഖം ത്യജിച്ചിട്ടാണല്ലോ ഞാനവര്‍ക്കു സ്ഥലം കൊടുത്തതു്,’എന്നോര്‍ത്ത് അറിയാതെ ഒരു സംതൃപ്തി തോന്നും. അതുപോലെയാണ് മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ കാര്യവും.

നമ്മളിലെ സ്വാര്‍ത്ഥത പൂര്‍ണ്ണമായും വിട്ടാല്‍ മാത്രമേ മറ്റുള്ളവരുടെ നന്മയെക്കുറിച്ചു ചിന്തിക്കാന്‍ കഴിയൂ. സ്വയം പൂര്‍ണ്ണമായും മറന്നു്, മറ്റുള്ളവരുടെ നന്മയ്‌ക്കുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ അന്തഃകരണമാണ്    ശുദ്ധമാകുന്നത്. അങ്ങനെ ഒരവസ്ഥ കിട്ടുവാന്‍വേണ്ടിയായിരിക്കണം നമ്മള്‍ പ്രയത്‌നിക്കേണ്ടത്. സ്വാര്‍ത്ഥത വെടിഞ്ഞുള്ള പ്രാര്‍ത്ഥനയും പ്രവൃത്തിയുമാണു മുക്തിയിലേയ്‌ക്കുള്ള വഴി. സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവര്‍ക്കു പരിമളം കൊടുക്കുന്ന ചന്ദനത്തിരിപോലെയാണ് ഒരു യഥാര്‍ത്ഥ ഭക്തന്‍. തന്നെ വെട്ടുമ്പോഴും വെട്ടുന്നവര്‍ക്കു തണലു നല്കുന്ന വൃക്ഷംപോലെയാണ് അയാള്‍. തന്നോടു മറ്റുള്ളവര്‍ ദ്വേഷിക്കുമ്പോഴും തിരിച്ചു സ്‌നേഹവും കാരുണ്യവും ചൊരിയുന്നതിലാണു് ഒരു ഭക്തന്റെ സന്തോഷം. 

മെഴുകുതിരി സ്വയം ഉരുകി മറ്റുള്ളവര്‍ക്കു പ്രകാശം നല്കുന്നതുപോലെ, സ്വയം ത്യാഗം സഹിച്ചും അന്യര്‍ക്കു് ഉപകാരം ചെയ്യുവാനാണു യഥാര്‍ത്ഥ ഭക്തന്‍ ആഗ്രഹിക്കുന്നത്. സ്വന്തം കഷ്ടപ്പാടുകള്‍ മറന്നും അന്യര്‍ക്കു് ആനന്ദം കൊടുക്കുവാനുള്ള ഒരു മനസ്സു് നേടിയെടുക്കുക എന്നതാണവരുടെ ആദര്‍ശം. അങ്ങനെയുള്ളവര്‍ ഈശ്വരനെത്തേടി അലയേണ്ടതില്ല. അവരെത്തേടി ഈശ്വരനെത്തും. ഈശ്വരന്‍ ഒരു സേവകനെപ്പോലെ അവരുടെകൂടെ എന്നുമുണ്ടാകും. 

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.