ശ്രീനഗര്‍: 370ാം വകുപ്പ റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ അശാന്തി സ്വപ്‌നം കണ്ടവര്‍ക്ക് വന്‍തിരിച്ചടി. വര്‍ഷങ്ങള്‍ക്കു ശേഷം കശ്മീര്‍ താഴ് വരയില്‍ സമാധാനവും സന്തോഷവും തിരികെ എത്തിയിരിക്കുയാണ്. ഇതിനു കൂടുതല്‍ ഊര്‍ജം പകര്‍ന്ന് കശ്മീരി ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആഹ്ലാദം ഇരട്ടിയാക്കി തങ്ങളുടെ പ്രിയ ക്ലബിന്റെ വിജയവും.
ഇന്നു ശ്രീനഗറിലെ ടിആര്‍സി ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ചെന്നൈ സിറ്റിയെ റിയല്‍ ശ്രീനഗര്‍ എഫ്‌സി തോല്‍പ്പിച്ചത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്. ഇതോടെ, മൂന്നു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുമായി കശ്മീരി എഫ്‌സി പോയിന്റു നിലയില്‍ ഏഴാം സ്ഥാനത്തേക്ക് കുതിച്ചു.

കശ്മീരി എഫ്‌സിയുടെ ആദ്യ ഹോംമാച്ച് ആയിരുന്നു ഇന്നു ശ്രീനഗറില്‍ നടന്നത്. ഡിസംബര്‍ 12നാണ് ആദ്യ ഹോം മത്സരം തീരുമാനിച്ചിരുന്നതെങ്കിലും കടുത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരള എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നിവരുമായുള്ള മത്സരം മാറ്റിവച്ചത്. ഇന്നു നടന്ന മത്സരത്തില്‍ ലോക്കല്‍ ഹീറോ ദാനിഷ് ഫാറൂഖ് 22ാം മിനിറ്റിലും ബ്രാസി അര്‍മന്ദ് 27ാം മിനിറ്റിലും കശ്മീരിനു വേണ്ടി സ്‌കോര്‍ ചെയ്തു. സയിദ് സുഹൈല്‍ പാഷയാണ് ചെന്നെയ്‌ക്കു വേണ്ടി ഗോള്‍ നേടിയത്.
മാസങ്ങള്‍ക്കു ശേഷം നടന്ന വലിയ കായിക മത്സരത്തില്‍ വിജയിച്ച കശ്മീരി എഫ്‌സിയെ അഭിനന്ദിച്ച് ബിജെപി നേതാവ് രാംമാധവ് ട്വീറ്റും ചെയ്തു.
















