Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിവേകിയാവണം സാധകന്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 25, 2019, 05:10 am IST
inSamskriti

ആത്മവിദ്യയ്‌ക്ക് അധികാരിയായ ആളുടെ യോഗ്യതയെ വര്‍ണ്ണിക്കുന്നത് തുടരുന്നു.

ശ്ലോകം 17

വിവേകിനോ വിരക്തസ്യ 

ശമാദി ഗുണശാലിന:

മുമുക്ഷോരേവ ഹി ബ്രഹ്മ

ജിജ്ഞാസാ യോഗ്യതാമതാ

വിവേകിയും വിരക്തനും ശമം മുതലായ ഗുണങ്ങളുള്ളവനും മുമുക്ഷുവുമായ ആള്‍ക്ക് മാത്രമേ ബ്രഹ്മാന്വേഷണത്തിന് അര്‍ഹതയുള്ളൂ. ആത്മവിദ്യയെ നേടാന്‍ അന്വേഷകന് ചില ഗുണങ്ങള്‍ വേണം.എങ്കില്‍ മാത്രമേ ആത്മാന്വേഷണം വേണ്ടവിധത്തിലാകൂ. സാധകരെ പേടിപ്പിക്കാനല്ല ഇവയെ പറയുന്നത്. കൂടുതല്‍ ഉല്‍സുകനാക്കാനാണ്. ഓരോരുത്തരുടേയും ഉള്ളിലുള്ള ഈ ഉത്കൃഷ്ട ഗുണങ്ങളെ തിരിച്ചറിഞ്ഞ് പോഷിപ്പിക്കാനാണ് ഇവരെ പറഞ്ഞിരിക്കുന്നത്.

വിവേകിയാകണം സാധകന്‍. നല്ലതിനേയും ചീത്തയേയും വേര്‍തിരിച്ചറിയാനുള്ള ബുദ്ധിയുടെ കഴിവാണ്  വിവേകം. വേണ്ടതും വേണ്ടാത്തതും ചെയ്യേണ്ടതും ചെയ്യരുതാത്തതും വേര്‍തിരിച്ച് അറിയണം. വകതിരിവ് എന്നാണ് നാടന്‍ പ്രയോഗം. സാധാരണ ലോകത്ത് ജീവിക്കുന്നവര്‍ക്ക് പലതിനേയും വേണ്ട പോലെ നോക്കിക്കാണാനും തീനമാനമെടുക്കാനും നടപ്പിലാക്കാനും വിവേകം വേണം. അല്ലെങ്കില്‍ കുഴപ്പമാകും. നിത്യജീവിതത്തില്‍ വിവേകത്തോടെ കഴിയുന്നവന് മാത്രമേ വിജയിക്കാനാവൂ. അപ്പോള്‍ ആദ്ധ്യാത്മിക രംഗത്തെ കാര്യം പറയേണ്ടതുണ്ടോ? ഒരു വിവേകിയ്‌ക്ക് മാത്രമേ ലക്ഷ്യത്തിലെത്താനാകൂ. അത് ഇനി വിശദീകരിക്കുന്നുണ്ട്. വിരക്തനായിരിക്കണം ആത്മാന്വേഷകന്‍. പല കാര്യങ്ങളും പെട്ട് അവയിലൊക്കെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആദ്ധ്യാത്മിക പാതയില്‍ മുന്നോട്ട് പോകാനാവില്ല. വിവേകത്തിന്റെ പൂര്‍ത്തീകരണത്തെയാണ് വിരക്തി എന്ന് വിളിക്കുന്നത്. വിവേകത്തോടെ വേണ്ട വിധത്തില്‍ വിചാരം ചെയ്ത് അനാവശ്യമായിരിക്കുന്നവയില്‍ നിന്നെല്ലാം സ്വയം പിന്‍ലാണിത്.വിവേകം എത്രകണ്ട് ശക്തമായുണ്ടോ അത്രകണ്ട് വിരക്തിയും ഉണ്ടാകും.

 ശമം തുടങ്ങിയ ഗുണങ്ങളുള്ളയാളാകണം ഒരു സാധകന്‍. ശമം എന്നാല്‍ മനോനിയന്ത്രണം. തന്റെ ജീവിതത്തില്‍ തന്നില്‍ താന്‍ തന്നെ കൊണ്ടുവരേണ്ട നിയന്ത്രണങ്ങളാണ് അവ.സ്വയം നിയന്ത്രണമില്ലെങ്കില്‍ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ. മുമുക്ഷുവാകണം സാധകന്‍ എന്നതാണ് അടുത്ത യോഗ്യത. മോക്ഷത്തിന് വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നയാളാണ് മുമുക്ഷു. താന്‍ ഇപ്പോള്‍ ബന്ധനത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും അതില്‍ നിന്ന് പുറത്തു കടക്കണമെന്നും ഊരിപ്പോരണം നന്നായി നിരന്തരം വിചാരിക്കുന്നയാളാകണം. 

പലപ്പോഴും നമ്മള്‍ കെട്ടില്‍ പെട്ടിരിക്കുകയാണ് എന്ന് അറിയാത്തവരാണ് പലരും. ഈ സംസാരത്തില്‍ കയറില്ലാതെ കെട്ടിയിരിക്കുകയാണ് ഓരോ ആളേയും. കെട്ടില്‍ പെട്ടിരിക്കുകയാണ് എന്ന് ആദ്യം തിരിച്ചറിയണം. എങ്കിലോ അതില്‍ നിന്ന് മോചനം വേണമെന്ന തോന്നലുണ്ടാകൂ… മോക്ഷം എന്നതിനെക്കുറിച്ച് പലപ്പോഴും തെറ്റായ ധാരയാണ് ആളുകള്‍ക്ക്. അത് മരണശേഷം നേടേണ്ട ഒന്നല്ല. ഭാവിയിലെപ്പോഴോ കൈവരുന്ന ഒന്നല്ല. അത് ഇപ്പോള്‍ ഇവിടെ വച്ച് നേടേണ്ട ഒനാണ്. നമ്മുടെ പ്രയത്‌നത്തിനനുസരിച്ചാകും അതിനെ ലഭിക്കുക. പുറം ലോകവുമായി നാംബന്ധപ്പെടുമ്പോള്‍ നമ്മുടെ പരിമിതികളും കുറവുകളും ബോധ്യമാകും. നമ്മുടെ ഈ പരിമിതികളുടേയും ദൗര്‍ബല്യങ്ങളുടേയും സ്വാതന്ത്ര്യമില്ലായ്‌മയുടേയുമൊക്കെ പിടിയില്‍ നിന്ന് നമുക്ക് മോചനം നേടണം അതാണ് മോക്ഷം.ശരീര, മനോ, ബുദ്ധികളുടെ പരിമിതികളില്‍ നിന്ന് ഉയരാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ മോക്ഷത്തെ കൈവരിക്കാനാവൂ. ബ്രഹ്മ ജിജ്ഞാസയ്‌ക്ക് വേണ്ടതായ യോഗ്യതകളെ ഇതുവരെ വിവരിച്ചു. അവസാനം പറഞ്ഞ വിവേകം മുതലായ  ഗുണങ്ങളെക്കുറിച്ച് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ വിശദമാക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.