Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനദീപം ജ്വലിക്കുന്നതെപ്പോള്‍?

കസ്തൂരിbyകസ്തൂരി
Dec 21, 2019, 05:04 am IST
inSamskriti

ആത്മാവ് വിശ്വം മുഴുവന്‍  നിറഞ്ഞിരിക്കുന്നു. പക്ഷെ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കാത്തത് ജ്ഞാനക്കണ്ണില്ലാത്തതുകൊണ്ടുമാത്രമാണ്. 

തന്റെ ജ്ഞാനക്കണ്ണ് ഒന്ന് തുറന്ന് കിട്ടണമെന്ന് സാധകന് ഒരിക്കല്‍ മോഹമുണ്ടായി. അതിലേക്കായി ഒരു ഗുഹയില്‍ തപസ്സ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു മഹര്‍ഷിയ അയാള്‍ സമീപിച്ചു. ദൂരെ ഒരു വെളിച്ചം കണ്ടു അതിനെ ലക്ഷ്യമാക്കി അയാള്‍ നടന്നു. പക്ഷെ അടുത്തെത്തുംതോറും അത് മങ്ങിമങ്ങിവന്നു.  ഒടുവില്‍ തീരെ കെട്ടടങ്ങി. ഇരുട്ടത്ത് പേടികൊണ്ട് അയാല്‍ നമശ്ശിവായ എന്ന് ഉറക്കെ ജപിച്ചു. ദൂരെ ഇരുന്നിരുന്ന താപസന്‍ ഇതുകേട്ട് ആരാണ് വന്നതെന്ന് ചോദിച്ചു. വന്നയാള്‍ താന്‍ ആരാണെന്നും തന്റെ ആഗമനോദ്ദേശ്യം എന്താണെന്നും മറ്റും പറഞ്ഞു. അതുകേട്ടപ്പോള്‍ താപസന്‍ – ‘ശരി, അതെല്ലാം പിന്നെ പറയാം ഇപ്പോള്‍ അണഞ്ഞുപോയ ഈ വിളക്ക് കൊളുത്തൂ’ എന്ന് പറഞ്ഞു. വെറും വായു ഭക്ഷണംകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന ഈ താപസന് പരഹൃദയ ജ്ഞാനമുണ്ടായിരിക്കുന്നു. വന്നയാള്‍ ഒരു തീപ്പെട്ടിയിലെ കോല്‍ മുഴുവന്‍ ഉരച്ചുകത്തിക്കാന്‍  നോക്കിയിട്ടും തീ കത്തിയില്ല എന്ന വിവരം ഗുരുവിനെ അറിയിച്ചു. വിളക്കില്‍ എണ്ണയുണ്ടോ എന്ന് നോക്കാന്‍ അദ്ദേഹം പറഞ്ഞു. എണ്ണയില്ല, അതില്‍ വെള്ളമാണുള്ളത് എന്നായിരുന്നു മറുപടി. ശരി ആ വെള്ളം കളഞ്ഞിട്ട് അതില്‍ എണ്ണയൊഴിച്ച് തീ കത്തിക്കുവാന്‍ പറഞ്ഞു. അങ്ങനെ ചെയ്തിട്ടും വിളക്ക് കത്തിക്കുവാന്‍ സാധിച്ചില്ല. അപ്പോള്‍ ഗുരു പറഞ്ഞു, ആ തിരി ഇത്രയുംനേരം വെള്ളത്തില്‍ കിടന്നതിനാലായിരിക്കും കത്താത്തത്. അതിലെ വെള്ളമെല്ലാം പിഴിഞ്ഞുകളഞ്ഞ് നല്ലപോലെ ഉണക്കി എണ്ണയില്‍ ഇട്ടശേഷം കത്തിച്ചുനോക്കാന്‍. അങ്ങനെ ചെയ്തപ്പോള്‍ അതുകത്തി. ആഗതന്‍ തന്റെ അഭിലാഷം ഗുരുവിനെ അറിയിച്ചു. ഗുരുപറഞ്ഞു, താന്‍ ഇത്രയും നേരം പറഞ്ഞത് അയാളുടെ ചോദ്യത്തിന് തക്ക ഉത്തരമായിരുന്നുവെന്ന്. പക്ഷെ തനിക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിശക്തി ഇല്ലാതിരുന്നതിനാല്‍ ഒന്ന് വിസ്തരിച്ച് പറഞ്ഞുതരണേ എന്ന് അയാള്‍ പ്രാര്‍ത്ഥിച്ചതിനനുസരിച്ച് ഗുരു പറഞ്ഞു, നിങ്ങളുടെ ഹൃദയമാകുന്ന വിളക്കുപാത്രത്തില്‍ ജീവനാകുന്ന തിരിയുണ്ട്. ആ ജീവന്‍ – തിരി – ഇത്രയും നാള്‍ ഇന്ദ്രിയസുഖങ്ങളാകുന്ന വെള്ളത്തില്‍ കുതിര്‍ന്നുകിടക്കുകയാണ്. അതിനാലാണ് ജ്ഞാനദീപം കൊളുത്താന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത്. ആഗ്രഹങ്ങളാകുന്ന ആ വെള്ളത്തെ ഹൃദയമാകുന്ന ആ പാത്രത്തില്‍നിന്നും നിശ്ശേഷം നീക്കംചെയ്യുക.  അനന്തരം നാമസ്മരണ എന്ന എണ്ണയൊഴിച്ച് ആ ഹൃദയ പാത്രത്തില്‍ നിറയ്‌ക്കുക. ആഗ്രഹങ്ങളില്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്ന ജീവനാകുന്ന തിരിയെ നല്ലപോലെ പിഴിഞ്ഞ് ആഗ്രഹങ്ങളാകുന്ന വെള്ളത്തിന്റെ നനവ് നിശ്ശേഷം മാറ്റി വൈരാഗ്യം എന്ന വെയിലത്തുണക്കി നാമസ്മരണ ഭക്തി, എന്ന എണ്ണയില്‍ മുക്കിയിടുക. 

പിന്നെ നിങ്ങള്‍ എന്റെയടുത്ത് വീണ്ടും വരിക. അപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ജ്ഞാനദീപം കത്തിക്കുകയും ജ്ഞാനക്കണ്ണ് തുറന്നുകാട്ടുകയും ചെയ്യും.’

(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)  

സമ്പാ:  എം. എസ്. സംഗമേശ്വരന്‍ 

ഫോണ്‍: 9447530446

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.