മുന്‍ നായകന്‍ ദിനേശ് ചണ്ഡിമലിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്ക പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ 80 റണ്‍സ് ലീഡ് നേടി. പാക്കിസ്ഥാന്റെ 191 റണ്‍സിന് മറുപടിയായി ശ്രീലങ്ക ഒന്നാം ഇന്നിങ്ങ്്സില്‍ 271 റണ്‍സ് എടുത്തു.
രണ്ടാം ഇന്നിങ്ങ്‌സ് തുടങ്ങിയ പാക്കിസ്ഥാന്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 57 റണ്‍സിലെത്തി. ഷാന്‍ മസൂദും (21), ആബിദ് അലി (32)യുമാണ് ക്രീസില്‍. നേരത്തെ മൂന്ന് വിക്ക്റ്റിന് 64 റണ്‍സെന്ന സ്‌കോറിന് കളി തുടങ്ങിയ ശ്രീലങ്ക 271 റണ്‍സിന് ഓള്‍ ഔട്ടായി. ശ്രീലങ്കയുടെ മുന്‍ നായകന്‍ ദിനേശ് ചാണ്ഡിമല്‍ 74 റണ്‍സ് കുറിച്ച് ടോപ്പ് സ്‌കോറായി.
143 പന്ത് നേരിട്ട ദിനേശ് പത്ത് ബൗണ്ടറി അടിച്ചു. ദിനേശിന്റെ പതിനെട്ടാം അര്‍ധ സെഞ്ചുറിയാണിത്. ദില്‍രൂവന്‍ പെരേര 84 പന്തില്‍ 48 റണ്‍സ് നേടി. ആറു ഫോറും ഒരു സിക്‌സറും അടിച്ചു. ധനഞ്ജയ ഡി സില്‍വ 56 പന്തില്‍ 32 റണ്‍സ് കുറിച്ചു. പാക്കിസ്ഥാന്റെ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി 26.5 ഓവറില്‍ 77 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് അബ്ബാസ് 27 ഓവറില്‍ 55 റണ്‍സ് വിട്ടുകൊടുത്ത് നാലുപേരെ പുറത്താക്കി. ഹാരിസ് സോഹയ്‌ലിന് ഒരു വിക്കറ്റ് ലഭിച്ചു.സ്‌കോര്‍: പാക്കിസ്ഥാന്‍ 191, വിക്കറ്റ് നഷ്ടം കൂടാതെ 57. ശ്രീലങ്ക: 271.
















