Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇരുപത്തേഴ് ഖണ്ഡമെങ്കില്‍ ഹാ! എത്ര സുന്ദരം

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Dec 17, 2019, 05:07 am IST
inVicharam

ഈ കേരള രാജ്യം നിങ്ങള്‍ കരുതും പോലെ മറ്റാരെങ്കിലും നിയന്ത്രിച്ചു കൊണ്ടു പോകുന്നയിടമല്ല. ഇത് നമ്മളുടെ സ്വന്തം രാജ്യമാകുന്നു. എന്നു വെച്ചാല്‍ നമ്മള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങളേ ഇവിടെ നടക്കൂ. പരസ്യക്കാരന്‍ പറഞ്ഞതായാലും ദൈവത്തിന്റെ സ്വന്തം നാടെന്ന് കേള്‍ക്കുമ്പോള്‍ ഒരുള്‍പ്പുളകം നമ്മില്‍ കത്തിപ്പടരുന്നതും അതിനാലാണ്. വളരെ ജാഗ്രതയോടെ, സമാധാനപൂര്‍വം ഒന്നാലോചിച്ചു നോക്കിയാല്‍ ആര്‍ക്കും അറിയാവുന്നതേയുള്ളു ഇക്കാര്യം.

  ആയതിനാല്‍ നമ്മളുടെ സ്വന്തം ദൈവരാജ്യം ഭരിക്കുന്ന പൊന്നുതമ്പുരാന്‍ പറഞ്ഞതത്രേ ശരി. ഇന്നാട്ടില്‍ നോം പറയുന്നതാണ് നടക്കുക, നടപ്പാക്കുക. മറ്റുനിയമങ്ങള്‍ ഉള്‍പ്പെടെയുള്ള ഏടാകൂടങ്ങളുമായി ‘യാരും ഇന്തമണ്ണിലേക്ക് വരപ്പോകാത്. കേരള രാജ്യത്തിന്റെ പൊന്നുതമ്പുരാന് ഭരണം എന്നൊക്കെപ്പറഞ്ഞാല്‍ സോ സിമ്പിള്‍. ആയതിനാല്‍ ഫെഡറല്‍ സംവിധാനം, ഭരണഘടന തുടങ്ങിയവയൊക്കെ ബൂര്‍ഷ്വാസി ഏര്‍പ്പാടുകളാണ്.

  കേന്ദ്രത്തില്‍ നടക്കുന്നത് ഭരണമല്ലെന്ന സുചിന്തിത അഭിപ്രായമാണ് പൊന്നുതമ്പുരാനുള്ളത്. കേന്ദ്രീയര്‍ക്ക് ഇഷ്ടമില്ലാത്തവരെ പുറംതള്ളാനുള്ള ഏതോ കൊടിയ നിയമക്കുരുക്കാണ് അടുത്തിടെ ഉണ്ടാക്കിയതെന്ന് പിബി മുതല്‍ ബിസി വരെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. നമ്മുടെ കിത്താബില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ആ കിത്താബില്‍ ആകെയുള്ളത് എങ്ങനെ ഭരണം പിടിക്കാമെന്നും അതെങ്ങനെ നിലനിര്‍ത്തിപ്പോരാമെന്നുമാണ്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ‘മൂലധന’ത്തെ ഇഴകീറി പരിശോധിക്കാം.

  കേന്ദ്രന്‍ ഇങ്ങനെ പല പല മാരണ നിയമങ്ങളും കൊണ്ടുവരുമെന്ന് മാര്‍ക്‌സ് മുത്തപ്പന് വളരെ മുന്നെ അറിയാമായിരുന്നു. ആ വെളിപാടിന്റെ വെളിച്ചത്തിലാണ് കിത്താബ് എഴുതിയതും. ഇങ്ങനെയുള്ള കേന്ദ്ര നിയമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന നിലയ്‌ക്ക് ഒരു മഹത്തായ ആശയം വെള്ളക്കാരന്റെ കൈപ്പുസ്തകത്തില്‍ ചേര്‍ക്കാന്‍ കൊടുത്തിരുന്നു. ഇന്ത്യാ മഹാരാജ്യത്തെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ സകലതും സ്മൂത്തായി പോയേനെ.

  ഇരുപത്തേഴ് ഖണ്ഡമാക്കി ഈ മഹാരാജ്യത്തെ മാറ്റിത്തരണമേ എന്നായിരുന്നു പൊന്നുതമ്പുരാന്റെ കാരണവന്മാര്‍ അന്ന് വെള്ളക്കാരുടെ മുമ്പില്‍ മുട്ടിപ്പായി അപേക്ഷിച്ചത്. പണ്ട് കശ്മീരില്‍ ഒരു പ്രധാനമന്ത്രി സ്ഥാനമുണ്ടായിരുന്നതുപോലെ ഇരുപത്തേഴ് ഖണ്ഡത്തിനും ഓരോരോ പ്രധാനമന്ത്രിയുണ്ടായിരുന്നെങ്കില്‍ ശിവ ശിവ എന്തായിരുന്നു സുഖം. നാടെങ്ങും പറന്നു നടന്ന് കാഴ്ചകളും കാര്യങ്ങളും കണ്ടു കൂടായിരുന്നോ ! ആരോടെങ്കിലും അനുവാദം വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നോ? ഇതാണ് നല്ലത് പറഞ്ഞാല്‍ വെള്ളക്കാരന് മനസ്സിലാവില്ലെന്ന് പറയുന്നത്.

  അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കേന്ദ്രന്‍ കൊണ്ടുവന്ന പൗരത്വ നിയമം അറബിക്കടലിലെറിഞ്ഞ് ദഫ്മുട്ട് ആസ്വദിക്കാമായിരുന്നു. എല്ലാ ഫെഡറലിസവും ഭരണഘടനയും തകര്‍ത്ത് ഇമ്മാതിരി ബൂര്‍ഷ്വാ പിന്തിരിപ്പന്‍ സംവിധാനങ്ങള്‍ വലിച്ചെറിയാന്‍ ജനശക്തി ഉണരുക തന്നെ വേണം. പൊന്നുതമ്പുരാന്റെ ഈ കാഴ്ചപ്പാടിനൊപ്പം തന്നെ ചെന്നിത്തലച്ചേകോരും കച്ചമുറുക്കിയ സ്ഥിതിക്ക് മാമാങ്കത്തിന് വീറും വാശിയും കൂടാനാണ് സാധ്യത. ദൈവരാജ്യം ഭരിച്ച് പ്രജകളെ ഒന്നൊന്നായി പാതാളത്തിലേക്കയക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ന്യായാധിപന്മാര്‍ പലതും പറയുന്നതൊന്നും അത്ര കണക്കിലെടുക്കണ്ട. എല്ലാം ശരിയാക്കാന്‍ തന്നെയാണ് നോക്കുന്നത്. പക്ഷേ, ശരിയാവുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് ഒരു തിട്ടവുമില്ല.

  ‘കണ്ണന്‍ വരുമ്പോള്‍ എഴുന്നേറ്റു പോയാല്‍ കര്‍ണാ നിനക്കും കനക്കേടു തട്ടും’ എന്നു പറഞ്ഞ വിദ്വാനും കണ്ണന്‍ വന്നപ്പോള്‍ എഴുന്നേറ്റു പോയി എന്നല്ലേ കവി പാടിയിരിക്കുന്നത്. ഇവിടെ കേരള രാജ്യത്തമ്പുരാന്‍ കണ്ണന്റെ പൈലറ്റ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ വിറച്ച് വിറച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയെന്നാണ് പാണന്മാര്‍ കൊട്ടിപ്പാടി നടക്കുന്നത്. ഇക്കാര്യം ഗവര്‍ണറണ്ണന്‍ സംശയലേശമെന്യേ പറഞ്ഞതും പാണന്മാര്‍ നല്ലയീണത്തില്‍ പാടുന്നുണ്ട്. എന്തു ചെയ്യാം മാര്‍ക്‌സ് മുത്തപ്പാ, ഭരിച്ചു തുടങ്ങിയില്ലേ അനുഭവിക്യ, അനുഭവിപ്പിക്യ.

അങ്ങനെ തന്നെ!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.