ലണ്ടന്‍: സ്‌ട്രൈക്കര്‍ മുഹമ്മദ് സലയുടെ ഇരട്ട ഗോളില്‍ ലിവര്‍പൂളിന് വിജയം. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി.38, 90 മിനിറ്റുകളിലാണ് സല ഗോളുകള്‍ നേടിയത്് ഈ വിജയത്തോടെ ലിവര്‍പൂള്‍ പതിനേഴ് മത്സരങ്ങളില്‍ 49 പോയിന്റുമായി ബഹുദൂരം മുന്നിലെത്തി.
രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയെക്കാള്‍ പതിനൊന്ന് പോയിന്റിന് മുന്നിലാണ് ലിവര്‍പൂള്‍. ലെസ്റ്ററിന് പതിനാറ് മത്സരങ്ങളില്‍ 38 പോയിന്റാണുള്ളത്്.
















