കേപ്ടൗണ്‍: മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്ക് ബൗച്ചറെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ബൗച്ചര്‍ 2023 വരെ കോച്ചായി തുടരും.
ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് ബൗച്ചറെ മുഖ്യ പരിശീലകനായി നിയമിച്ചത്. ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക നാല് ടെസ്റ്റ് കളിക്കും. ആദ്യ ടെസ്റ്റ് ഈ മാസം 26 ന് ആരംഭിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കായി ബൗച്ചര്‍ 147 ടെസ്റ്റ് കളിച്ചു. എല്ലാ ഫോര്‍മാറ്റിലുമായി 999 പേരെ പുറത്താക്കി.
















