Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സുരക്ഷിതമായി രാജ്യം ഏറെ മുന്നേറുമ്പോള്‍

കെ സേതുമാധവന്‍byകെ സേതുമാധവന്‍
Dec 15, 2019, 05:48 am IST
inVicharam

രാജ്യം പലവിധ ഭീഷണികള്‍ നേരിടുന്ന ഒരു വേളയാണിത്  കാലഘട്ടം മാറുന്നതിനനുസരിച്ച് ഭീഷണിയുടെ സ്വഭാവവും ശൈലിയുമൊക്കെ മാറുന്നു എന്നതാണ് ശ്രദ്ധേയം. ശത്രുവിന്റെ കാഴ്ചപ്പാട് മാത്രമല്ല, ആധുനിക ആയുധ സംവിധാനങ്ങള്‍ കരഗതമാക്കി ആരെയും എപ്പോഴും എങ്ങിനെയും നേരിടാനുള്ള ഒരുക്കങ്ങളും ശത്രുക്കള്‍ നടത്തുന്നു. പഴയകാലത്ത് ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതായിരുന്നു വലിയ ഭീഷണി. ഇന്ന് അതില്ല എന്നല്ല,  ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളി  അതിനൊക്കെ അപ്പുറമായിരിക്കുന്നു. 

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുശക്തമായ ഒരു ഭരണകൂടമുള്ള ഈ വേളയില്‍ പോലും നമ്മുടെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കാന്‍ ഇത്തരം ചില ശക്തികള്‍ ശ്രമിക്കുന്നത് നമ്മുടെയൊക്കെ മുന്നിലുണ്ട്. നമ്മുടെ സൈന്യവും സുരക്ഷാസംവിധാനവുമൊക്കെ കണ്ണും കാതും കൂര്‍പ്പിച്ചു കാത്തിരിക്കുന്നതു കൊണ്ടാണ് ഇത്രക്ക് ശാന്തമായ അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നത്. ഇവിടെ സുരക്ഷാ ഭടന്മാര്‍ മാത്രമല്ല, സൈന്യത്തില്‍ നിന്നും അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ച  പൂര്‍വ സൈനികരുടെ പ്രതിബദ്ധതയും സേവനവും കൂടി  ഗൗരവത്തില്‍ സ്മരിക്കപ്പെടേണ്ടതുണ്ട്. പൂര്‍വസൈനിക് സേവാപരിഷത്തിന്റെ സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കുന്ന ഈ വേളയില്‍ അതൊക്കെ വിലയിരുത്തപ്പെടുന്നത്  സ്വാഭാവികം മാത്രം.

യുദ്ധമെന്നാല്‍ അതിര്‍ത്തി കടന്നും മറ്റും ശത്രു സൈന്യം കടന്നുവരുന്നതായിരുന്നു പഴയ നിര്‍വചനം. അത് ആകാശ മാര്‍ഗവും കടലിലൂടെയും ആവാറുണ്ട്, കാല്‍നടയായും മറ്റും വേറെ. ആ കാലഘട്ടം ഏതാണ്ട് കഴിഞ്ഞു; ഇന്ന് മിസൈലുകളുടെ കാലമാണ്. നിശ്ചിത ദൂരത്തേക്ക് കൃത്യമായി ലക്ഷ്യം വെയ്‌ക്കാവുന്ന മിസൈലുകള്‍. ഇപ്പോള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ കൃത്യമായി ലക്ഷ്യമിടാന്‍ കഴിയുന്ന മിസൈലുകള്‍ ഇന്ത്യ പോലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇവിടെ വന്നു യുദ്ധം ചെയ്യുന്ന സമ്പ്രദായമൊക്കെ മാറിക്കഴിഞ്ഞു. അടുത്തകാലത്ത് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ മറ്റൊന്നാണ്. നമുക്ക് നേരെ ഭീഷണിയുടെ വിരലുയര്‍ത്തുന്നവരെ അവരുടെ തട്ടകത്തില്‍ ചെന്ന് ഇല്ലായ്‌മ ചെയ്യുന്ന തന്ത്രമായിരുന്നു അത്. വ്യോമാക്രമണം തന്നെയായിരുന്നു അത്. അതിര്‍ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകള്‍ തകര്‍ക്കലായിരുന്നു ലക്ഷ്യം. അതില്‍ നമ്മുടെ സുരക്ഷാഭടന്മാര്‍ വിജയിക്കുകയും ചെയ്തു.

ഇന്ത്യയുടെ സുരക്ഷാപ്രശ്‌നം സുരക്ഷാ ഭടന്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യക്ക് വേണ്ടത്ര ആധുനിക യുദ്ധസാമഗ്രികള്‍ വാങ്ങാനായിരുന്നില്ല. പടക്കോപ്പുകള്‍ ഇല്ലായിരുന്നു എന്നര്‍ത്ഥം. യുപിഎ ഭരണകാലത്ത് ചില ശ്രമങ്ങള്‍  നടന്നുവെങ്കിലും ആയുധ ദല്ലാളന്മാര്‍ പരസ്യമായി തമ്മിലടിച്ചപ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയുണ്ടായി. അവസാനം 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ചങ്കുറപ്പോടെ ശത്രുവിനെ നേരിടാനുള്ള ആയുധങ്ങള്‍ സൈന്യത്തിന് ലഭിച്ചത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങിയത് പോലും അപ്പോഴാണ് എന്നുപറഞ്ഞാല്‍ എല്ലാമായല്ലോ. ഏറ്റവുമൊടുവില്‍ നാവികസേനയ്‌ക്ക് വിമാനങ്ങള്‍ വാങ്ങിക്കുന്നു, വ്യോമസേനയ്‌ക്കായി റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു, കരസേനയ്‌ക്ക് ആധുനിക തോക്കുകള്‍ സംഘടിപ്പിക്കുന്നു. അങ്ങിനെ പലതും ഇക്കാലത്ത് കണ്ടു. വേണ്ടതൊക്കെ വേണ്ടവിധം എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ ചിന്തയും കര്‍മ്മപദ്ധതിയും. അതിലേറെയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നു എന്നതാണ് പ്രധാനം. വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി നടത്തിയവയാവട്ടെ, എല്ലാം സര്‍ക്കാരുകള്‍ തമ്മിലെ കരാറുകള്‍ പ്രകാരവും. ഇവിടെ ദേശസുരക്ഷ ശക്തമാക്കാന്‍ വേണ്ടത് ചെയ്തു എന്നതിനൊപ്പം പ്രതിരോധ ഇടപാടിലെ ഇടനിലക്കാര്‍ക്ക്  സ്ഥാനമില്ലാതായി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത്രയേറെ സുതാര്യമായും  പ്രതിരോധ ഇടപാടുകള്‍ നടത്താനാവുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചുകൊടുത്തു. റഫാല്‍ കേസില്‍ സുപ്രീംകോടതിയും അക്കാര്യം വ്യക്തമാക്കിയിരുന്നു. 

ഇന്നിപ്പോള്‍ രാജ്യം നേരിടുന്ന പ്രധാന ഭീഷണി അതിര്‍ത്തി കടന്നുള്ള സൈനിക ആക്രമണമല്ല മറിച്ച് ഭീകരരും അവരുടെ കൂട്ടുകാരും നടത്തുന്ന നീചമായ ശ്രമങ്ങളാണ്. കശ്മീരില്‍ അത് ഒരു ഘട്ടത്തില്‍ അത്യുന്നതിയിലെത്തിയതാണ്; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും അവരുടെ ശല്യമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഭീകരതയെ നിയന്ത്രിക്കാന്‍, കുറച്ചു കൊണ്ടുവരാന്‍ നമ്മുടെ സര്‍ക്കാരിനായി, സുരക്ഷാ സേനയ്‌ക്കായി. നാം ശ്രദ്ധിക്കേണ്ടത്, ഇത്തവണ അനുഛേദം 370 എടുത്തുകളഞ്ഞ സാഹചര്യത്തില്‍ പോലും കശ്മീരില്‍ ഒരു വലിയ ഭീഷണി ഉയര്‍ത്താന്‍ ഭീകരര്‍ക്കായില്ല എന്നതാണ്. ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു; എന്നാല്‍ ഒരിക്കലും ജനജീവിതം പ്രശ്‌ന സങ്കീര്‍ണ്ണമായില്ല. അതുപോലെ തന്നെയാണ് അയോദ്ധ്യ വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെയും കാണേണ്ടത്. ആ കോടതിവിധിയുടെ മറവില്‍ രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരുണ്ട്, അല്ലെങ്കില്‍ കലാപം നടക്കട്ടെ എന്നാഗ്രഹിച്ചവരുണ്ട്. 

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വഭേദഗതി ബില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കി. അയല്‍രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം അഭയാര്‍ത്ഥികളായി നരകിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് നിയമമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അഞ്ഞൂറിലേറെ മുസ്ലിങ്ങള്‍ക്കും അടുത്തിടെ പൗരത്വം നല്‍കിയത് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്നിപ്പോള്‍ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ചില സംസ്ഥാനങ്ങളില്‍ കലാപമഴിച്ചുവിടാന്‍ ശ്രമിക്കുന്നവരുണ്ട്. അത് പൊടുന്നനെ ഉണ്ടായ പ്രശ്‌നമാണ് എന്ന് കരുതിക്കൂടാ; അതിനുപിന്നില്‍ ഏതൊക്കെയോ ശക്തികളുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതി തയാറാക്കുകയും പൂര്‍വസൈനികര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തത് ഈ സര്‍ക്കാരാണ്. അത് നടപ്പിലാക്കി എങ്കിലും ചില പോരായ്‌മകളുണ്ട് എന്നത് തിരിച്ചറിയുന്നു. അതിനും പരിഹാരം ഉണ്ടാവേണ്ടതുണ്ട്. തീര്‍ച്ചയായും അക്കാര്യത്തിലും പൂര്‍വസൈനിക്  സേവാപരിഷത് വേണ്ട നടപടികള്‍ സ്വീകരിക്കും. 

നാളെ ഡിസംബര്‍ 16, ‘വിജയ് ദിവസ’മാണ്; ബംഗ്ലാദേശ് യുദ്ധത്തില്‍ നാം വിജയിച്ച നാള്‍. ഒരു യുദ്ധം വിജയിക്കുക എന്നത് ഒരു സൈനികന് എന്നും മധുരസ്മരണകളാണ് നല്‍കുക.(പൂര്‍വസൈനിക് സേവാപരിഷത്  സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

Kerala

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)
India

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

Kerala

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

പുതിയ വാര്‍ത്തകള്‍

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.