Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേല്‍പ്പുത്തൂര്‍ പാടുന്നു

മേല്‍പ്പുത്തൂര്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പാറിനടക്കുന്ന ഒരു ഗരുഡനാണ്. പൂന്താനം ഒരു ചെറിയ, മഹാവൃക്ഷക്കൊമ്പുകളില്‍ പാറിപ്പറക്കുന്ന ഒരു പഞ്ചവര്‍ണക്കിളിയുമാണ്.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Dec 15, 2019, 05:10 am IST
in Samskriti

നാരായണീയം ഒരു സ്‌തോത്രകാവ്യമാണ്. സ്തുതിയുടെ ഛന്ദോബന്ധിതമായ കവിഞ്ഞൊഴുകല്‍ തന്നെ സ്‌തോത്രകാവ്യം. സ്തുതിക്ക് പ്രേരകം ഭക്തിയാണ്. സാത്വിനും ഭക്തനും പണ്ഡിതനുമായ ഒരു കവിയുടെ ഇഷ്ടദേവതാരാധനയിലെ ഉത്കൃഷ്ടമായ രതി ഉദാത്തമായ സ്‌തോത്രമാകും. കവിയുടെ ഹൃദയേശ്വരന്‍ ശ്രീകൃഷ്ണനാണ്. ഭാഗവതത്തിലെ കൃഷ്ണചൈതന്യത്തെ കേരളത്തിലെ ഒരു ക്ഷേത്രത്തിലേക്ക് ആവാഹിക്കുവാന്‍വേണ്ടി ഉരുവിട്ട മന്ത്രങ്ങളുടെ  ഛന്ദസ്‌കൃതരൂപമാണ് നാരായണീയം. പ്രഖ്യാതമായ കൃഷ്ണകഥ സ്വാനുഭൂതിയുടെ ദീപ്തിവിതാനത്തോടെ മേല്‍പ്പുത്തൂര്‍ പാടുന്നു. ക്രിയാവിചിത്രമായ ഭാഗവതത്തെ പുനഃസംവിധാനം ചെയ്യുമ്പോള്‍ ഭക്തിക്ക് അപചയമുണ്ടാവാന്‍ പാടില്ലല്ലോ. സ്‌തോത്രകാവ്യങ്ങളുടെ ലക്ഷ്യപ്രഖ്യാപനം തന്നെ ഭക്തിയുടെ സാര്‍വത്രികതയാണ്. 

ക്രി.വ. 1587ല്‍ നാരായണീയ രചനപൂര്‍ത്തിയായതിന് തെളിവുകളുണ്ട്. 27 വയസ്സ് പ്രായമുള്ള കവി ഒരുദിവസം പത്ത് ശ്ലോകംവീതം നൂറ് ദിവസമെടുത്ത് ഗുരുവായൂരില്‍ ഭജനമിരുന്ന് പറഞ്ഞുകൊടുത്തുവെന്നും അനുജനായ മാതൃദത്തന്‍ ഭട്ടതിരി എഴുതിയെടുത്തുവെന്നും ഒരു കഥ. ഭക്തിയും ജ്ഞാനവും ലയലീനതയോടൊഴുകുന്ന നാരായണീയത്തെ വേദമെന്നും വിശേഷിപ്പിച്ചിരിക്കുന്നു.

മേല്‍പ്പുത്തൂരിനെയും പൂന്താനത്തിനെയും ചേര്‍ത്തുനിര്‍ത്തിയുള്ള പഠനങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. മഹാകവി ഉള്ളൂരിന്റെ ഈ താരതമ്യം രസകരംതന്നെ. മേല്‍പ്പുത്തൂര്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പാറിനടക്കുന്ന ഒരു ഗരുഡനാണ്. പൂന്താനം ഒരു ചെറിയ, മഹാവൃക്ഷക്കൊമ്പുകളില്‍ പാറിപ്പറക്കുന്ന ഒരു പഞ്ചവര്‍ണക്കിളിയുമാണ്. ഒന്ന് ഭാസുരമായ ജ്യോതിര്‍ഗോളം, മറ്റൊന്ന് സുരഭിലമായ ഒരു പേലവസുമം. ഒന്നിന്റെ സൂക്തി പടഹധ്വനി, മറ്റേത് വീണാക്വാണം.

നാരായണീയത്തിന് അനുകരണങ്ങളേറെയുണ്ടായിട്ടുണ്ട്. ഏറെ ശ്രദ്ധേയം സ്വാതിതിരുനാളിന്റെ ഭക്തിമഞ്ജരിയാണ്. കവിത്വം, പാണ്ഡിത്യം, ഭക്തി ഇവയുടെ കാര്യത്തില്‍ സ്വാതിതിരുനാള്‍ മികച്ച പ്രകടനം കഴ്ചവെച്ചിട്ടുണ്ട്. മേല്‍പ്പുത്തൂരിന്റെ നാരായണീയം സ്‌തോത്രകാവ്യപ്രസ്ഥാനത്തിലെ എക്കാലത്തെയും ക്ലാസിക് തന്നെ. സ്ഥൂലവ്യാഖ്യാനത്തില്‍ നാരായണീയം ഭക്തിയുടെ പ്രബോധഘൃതമാണ്. സൗന്ദര്യനിരീക്ഷണത്തില്‍ കാവ്യത്തിന്റെ രസാമൃതമാണ്. ദാര്‍ശനികതലത്തില്‍ നാരായണീയം അദൈ്വതത്തിന്റെ സാരവും. സാന്ദ്രാനന്ദാവബോധത്തില്‍ മിഴിതുറന്ന് ആയുരാരോഗ്യസൗഖ്യത്തില്‍ മൊഴിയുറയുന്ന മേല്‍പ്പുത്തൂരിന്റെ നാരായണീയം ശ്രുതിയൊടുങ്ങാത്ത എക്കാലത്തെയും ശ്രീകൃഷ്ണ സങ്കീര്‍ത്തനമാകുന്നു.(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.