പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ യുവതീപ്രവേശനത്തെ അനുകൂലിക്കല്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും പിന്‍വലിക്കാവനൊരുങ്ങുന്നു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളേജുകളിലെ ഫണ്ട് ബോര്‍ഡ് ആസ്ഥാനത്തെ അക്കൗണ്ടിലേക്ക് മാറ്റി വിനിയോഗിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ദേവസ്വം ബോര്‍ഡിന് കീഴിലെ ശാസ്താംകോട്ടയിലെ കുമ്പളം ശങ്കുപിള്ള മെമ്മോറിയല്‍ കോളേജിന്റെ 90 ലക്ഷം രൂപയാണ് നിലവില്‍ മാറ്റാന്‍ തീരുമാനിച്ചിട്ടുള്ളത്. ദേവസ്വം സെക്രട്ടറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തേക്ക് മാറ്റാനാണ് ബോര്‍ഡ് ഉത്തരവിട്ടിരിക്കുന്നത്. ബോര്‍ഡിന്റെ നേരിട്ട് നിയന്ത്രണമുള്ള കോളേജ് ഫണ്ടിലേക്കാണ് തുക മാറ്റുന്നതെങ്കിലും ഇത് മറ്റാവശ്യങ്ങള്‍ക്ക് മാറ്റാന്‍ കഴിയുന്ന രീതിയിലാണ് നിക്ഷേപിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണം പ്രത്യേക ട്രസ്റ്റിന്റെ പേരിലാണ് നിക്ഷേപിക്കേണ്ടത്.
ഇങ്ങനെ നിക്ഷേപിക്കുന്ന പണം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ വകമാറ്റാന്‍ ചട്ടപ്രകാരം കഴിയില്ല. ഈ സാങ്കേതിക തടസം മറികടക്കാനാണ് ശാസ്താംകോട്ട കോളേജിന്റെ പണം ബോര്‍ഡ് ആസ്ഥാനത്തെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ വകമാറ്റുന്നതിനെതിരെ നിയമ നടപടികള്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് ബോര്‍ഡ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിക്ഷേപം തന്നെ മാറ്റാന്‍ പുതിയ നീക്കം നടത്തുന്നത്.
മുമ്പ് ബോര്‍ഡിന്റെ പല നിക്ഷേപങ്ങളും പിന്‍വലിക്കുകയോ പണയപ്പെടുത്തുകയോ ചെയ്താണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മറ്റ് കോളേജ് ഫണ്ടും വിനിയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പണം പ്രത്യേക ട്രസ്റ്റിന്റെ പേരിലാണ് നിക്ഷേപിക്കേണ്ടത്. ഇങ്ങനെ നിക്ഷേപിക്കുന്ന പണം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ വകമാറ്റാന്‍ ചട്ടപ്രകാരം കഴിയില്ല.
ഇത്തരത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് 150 കോടി രൂപ മുന്‍പ് വകമാറ്റി ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടുകള്‍ വാങ്ങിയത് ദേവസ്വം ഓഡിറ്റ് വിഭാഗം എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പ് വകവയ്‌ക്കാതെ 2017 ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്ഥിര നിക്ഷേപങ്ങള്‍ പണയപ്പെടുത്തി 35 കോടി രൂപ ബോര്‍ഡ് വായ്‌പയെടുത്തു. 2018ല്‍ യുവതീ പ്രവേശനത്തെതുടര്‍ന്ന് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഗണ്യമായി കുറഞ്ഞു. ഇതോടെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ദേവസ്വം ബോര്‍ഡിന് വകമാറ്റിയ തുക തിരിച്ചടയ്‌ക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമായി. കൂടുതല്‍ നിക്ഷേപങ്ങള്‍ പണയപ്പെടുത്തുകയോ വകമാറ്റുകയോ ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
















