Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടികളെ ഏറ്റെടുത്ത സംഭവം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി രാജിവച്ചു; രാജി സിപിഎം നിര്‍ദേശത്തെ തുടര്‍ന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2019, 08:06 am IST
in Kerala

തിരുവനന്തപുരം: കൈതമുക്കിലെ ഒരുകുടുംബത്തിലെ കുട്ടികള്‍ പട്ടിണിമൂലം മണ്ണ് വാരിത്തിന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി.ദീപക് രാജിവച്ചു. ശിശുക്ഷേമ സമിതി ഇടപെടലും തുടര്‍ന്നുള്ള വാര്‍ത്തകളും സര്‍ക്കാരിനും സിപിഎമ്മിനും അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്ന് പാര്‍ട്ടി രാജി ആവശ്യപ്പെടുകയായിരുന്നു. ശിശുക്ഷേമ സമിതി പ്രസിഡന്റ്കൂടിയായ മുഖ്യമന്ത്രിക്ക് ഇന്നലെ വൈകിട്ട് രാജിക്കത്ത് കൈമാറി. 

ഡിസംബര്‍ രണ്ടിന് വൈകിട്ട് ആറരമണിയോടെയാണ് കൈതമുക്കിലെ കോളനിയിലെ ഒരു കുടുംബത്തിലെ ആറ് കുട്ടികളില്‍ നാലുപേര്‍ പട്ടിണിമൂലം മണ്ണി വാരിത്തിന്നുവെന്നും അവരെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയാണെന്നും എസ്.പി. ദീപക് മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ പട്ടിണിമൂലം കുട്ടികള്‍ മണ്ണ് വാരിത്തിന്നുവെന്ന സംഭവം അന്തര്‍ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ പിറ്റേ ദിവസംതന്നെ കുട്ടികള്‍ മണ്ണ് വാരിത്തിന്നിട്ടില്ലെന്ന വിശദീകരണവുമായി കുട്ടികളുടെ അമ്മ രംഗത്തുവന്നു. ഭര്‍ത്താവിന്റെ മദ്യപാനവും മര്‍ദ്ദനവും മാത്രമാണ് പരാതിയായി പറഞ്ഞതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കുട്ടികള്‍ മണ്ണ്‌വാരിത്തിന്നിരുന്നു എന്നതിന് തെളിവായി കുട്ടികളുടെ അമ്മ എഴുതിയതെന്ന് പറഞ്ഞ് കത്ത് എസ്.പി. ദീപക് പുറത്ത് വിട്ടു.  കത്ത് താന്‍ എഴുതിയതല്ലെന്നും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന കത്ത് ഒപ്പിട്ട് നല്‍കുക മാത്രമാണ് ചെയ്തതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. ഇക്കാര്യം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനോടും മൊഴിനല്‍കി. ഇതോടെ ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിക്കെതിരെ രംഗത്തെത്തി. തങ്ങളുടെ അന്വേഷണത്തില്‍ മണ്ണുവാരിത്തിന്ന സംഭവം കണ്ടെത്തിയില്ലെന്നും ശിശുക്ഷേമ സമിതിയുടെ ഭാവനാവിലാസം മാത്രമാണെന്നും ബാലാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തി. ഇതോടെ ദീപക് വെട്ടിലാവുകയായിരുന്നു. 

സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തൊട്ടുമുന്നിലുള്ള കോളനിയിലെ കുട്ടികള്‍ പട്ടിണിയിലാണെന്നുള്ള വിവരം സിപിഎം പ്രാദേശിക നേതൃത്വം ആണ് ശിശുക്ഷേമ സമിതിയെ അറിയിച്ചത്. തുടര്‍ന്നാണ് ശിശുക്ഷേമ സമിതി ഇടപെടുന്നതും മൂത്ത നാല് കുട്ടികളെ ഏറ്റെടുക്കുന്നതും. സംഭവം സര്‍ക്കാരിനും പാര്‍ട്ടിക്കും നാണക്കേടായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും ദീപക്കിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ദീപക്കിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രാജി ആവശ്യപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണസമിതി ആയതിനാല്‍ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ നാളെ രാവിലെ 10 ന് സംസ്ഥാന ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് കമ്മറ്റി ചേരുന്നുണ്ട്. അതിലാകും താത്കാലിക ചുമതല അടക്കമുള്ളവ പരിശോധിക്കുക. 

ഈ ഭരണസമിതി അധികാരത്തിലെത്തിയ ഉടന്‍ മൂന്ന് വര്‍ഷം കാലാവധി എന്നത് അഞ്ച് വര്‍ഷമാക്കിക്കൊണ്ട് ബൈലോ ഭേദഗതി ചെയ്തിരുന്നു. ഇല്ലെങ്കില്‍ ഭരണസമിതിയുടെ കാലാവധി ഈമാസം അവസാനിക്കേണ്ടതായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

India

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പുതിയ വാര്‍ത്തകള്‍

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.