Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വ ഭേദഗതി ബില്‍; വടക്കുകിഴക്കന്‍ മേഖലയ്‌ക്ക് സംരക്ഷണം; പ്രതിഷേധത്തിന് പിന്നില്‍ വിഘടനവാദ സംഘടനകള്‍

കെ.സുജിത്byകെ.സുജിത്
Dec 12, 2019, 05:40 am IST
inIndia

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ മുതലെടുത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിനും കലാപത്തിനും വിഘടനവാദ സംഘടനകളുടെ നീക്കം. ആസാമും ത്രിപുരയും കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. മോദി സര്‍ക്കാരിന്റെ ശക്തമായ നടപടികള്‍ കാരണം പിന്മടങ്ങേണ്ടി വന്ന രാജ്യവിരുദ്ധ കേന്ദ്രങ്ങള്‍ അരക്ഷിതാവസ്ഥയുണ്ടാക്കി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഇവിടെയുള്ള രാഷ്‌ട്രീയ നേതാക്കളുടെയും പ്രധാനപ്പെട്ട സാമൂഹ്യ സംഘടനകളുടെയും ആശങ്കകള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് തയാറാക്കിയ ബില്‍ മേഖലയുടെ താത്പര്യം സംരക്ഷിക്കുന്നതാണ്. ഭൂരിഭാഗം പ്രദേശവും ബില്ലിന്റെ പരിധിക്ക് പുറത്താണ്. ഗോത്രവര്‍ഗ മേഖലകളും സംസ്‌കാരവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു. എങ്കിലും അനാവശ്യ ഭീതിപരത്തിയും വ്യാജപ്രചാരണങ്ങള്‍ ഉന്നയിച്ചുമാണ് ഇപ്പോഴത്തെ പ്രതിഷേധം. 

നാല് സംസ്ഥാനങ്ങളില്‍ ഇല്ല

ആസാം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം, മണിപ്പൂര്‍, മേഘാലയ, ത്രിപുര, സിക്കിം എന്നിവയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് സന്ദര്‍ശനത്തിന് ആഭ്യന്തര അനുമതി ആവശ്യമുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റി (എഐല്‍പി)ന് കീഴില്‍ വരുന്ന അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം എന്നിവയെ പൂര്‍ണമായും ബില്ലില്‍ നിന്നൊഴിവാക്കിയിരുന്നു. മണിപ്പൂരിനെ പുതുതായി ഐഎല്‍പിയുടെ പരിധിയിലാക്കിയതോടെ അവരും ഒഴിവായി. ഐഎല്‍പി വേണമെന്നത് സംസ്ഥാനത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതനുവദിച്ചതില്‍ ആഹ്ലാദസൂചകമായി സംസ്ഥാനത്ത് ഒരു ദിവസം സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തു. 

താഴ്‌വരയും മലമ്പ്രദേശവുമായി വിഭജിച്ച് കിടക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. ഭൂവിസ്തൃതിയുടെ പത്ത് ശതമാനം മാത്രമുള്ള താഴ്‌വരയിലാണ് ജനസംഖ്യയുടെ 60 ശതമാനവും കഴിയുന്നത്. 90 ശതമാനം വിസ്തൃതിയുള്ള മലമ്പ്രദേശത്ത് 40 ശതമാനം മാത്രവും. ഗോത്രമേഖലയായതിനാല്‍ മലമ്പ്രദേശം സ്വാഭാവികമായും ബില്ലില്‍നിന്നൊഴിവാകും. വിസ്തൃതി കുറവുള്ള താഴ്‌വരയ്‌ക്ക് ഇതിലധികം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നതിനാലാണ് ഐഎല്‍പി ഏര്‍പ്പെടുത്തി സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറായത്. ഓണ്‍ലൈനായോ സംസ്ഥാനങ്ങളിലെത്തിയോ ഐഎല്‍പി എടുക്കാം. എത്ര ദിവസം താമസിക്കുമെന്നത് നേരത്തെ അറിയിക്കണം. 

മറ്റ് സംസ്ഥാനങ്ങളില്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഗോത്ര സ്വയംഭരണ മേഖലകളും ബില്ലിന്റെ പരിധിയില്‍ വരുന്നില്ല. തലസ്ഥാനമായ ഷില്ലോങ് ഒഴികെയുള്ള മേഘാലയയെ മൂന്ന് സ്വയംഭരണ മേഖലകളായാണ് വിഭജിച്ചിട്ടുള്ളത്. ചെറുനഗരമായ ഷില്ലോങ് മാത്രമാണ് ബില്ലിന്റെ പരിധിയിലുള്ളത്. ത്രിപുരയില്‍ 70 ശതമാനവും വനവാസി മേഖലയാണ്. 30 ശതമാനം പ്രദേശത്ത് മാത്രമാണ് ബില്‍ ബാധകമാകുന്നത്. ആസാമില്‍ മൂന്ന് സ്വയംഭരണ ജില്ലകളും ഒഴിവായി. 

പ്രതിഷേധം അനാവശ്യം

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ മുഴുവന്‍ ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖല ഇന്ത്യയിലല്ലെന്ന വിഘടനവാദ സംഘടനകളുടെ വാദത്തിന് സമാനമാണിത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കുന്നു. മതപരിവര്‍ത്തന ശക്തികളുടെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യവിരുദ്ധ സംഘടനകളുടെ പ്രചാരണം തള്ളിയാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ജനങ്ങള്‍ അധികാരം നല്‍കിയത്. 2016ലെ ബില്ലില്‍നിന്ന് വ്യത്യസ്തമായി നിരവധി മാറ്റങ്ങള്‍ വരുത്തിയതോടെ ആസാം ഗണപരിഷത്ത് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അനുകൂലമാവുകയും ചെയ്തു. എന്നാല്‍, മേഖലയെ സംഘര്‍ഷഭരിതമാക്കാനുള്ള ഏതാനും കേന്ദ്രങ്ങളുടെ നീക്കത്തിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ പിന്തുണ നല്‍കുകയാണ്. 

മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്‌നം. ഒരാള്‍ക്കും പൗരത്വം നല്‍കരുതെന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധക്കാരുടെ ആവശ്യം. ഇത് പോലും മനസിലാക്കാതെയാണ് മേഖലയെ ഗോത്രപരമായി ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. കശ്മീരില്‍ ഒഴുകാത്ത ചോരപ്പുഴ ആസാമിലും ത്രിപുരയിലും പ്രതീക്ഷിക്കുകയാണ് കോണ്‍ഗ്രസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.