Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സര്‍ക്കാര്‍ധനസഹായപദ്ധതികള്‍’ പുതിയപതിപ്പു പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 07:46 pm IST
inKerala

തിരുവന്തപുരം: സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ള്‍ റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ചുവരുന്ന ‘സര്‍ക്കാര്‍ ധനസഹായപദ്ധതികള്‍’ എന്ന പുസ്തകത്തിന്റെ പുതിയവിവരങ്ങള്‍ ചേര്‍ത്തു പരിഷ്‌ക്കരിച്ച പതിപ്പിന്റെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാറിനു പുസ്തകം കൈമാറി നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ പുറംചട്ടയ്‌ക്കു ചിത്രങ്ങള്‍ വരച്ച ഭിന്നശേഷികളുള്ള വിദ്യാര്‍ത്ഥിനി നൂര്‍ ജലീലയ്‌ക്കു മന്ത്രി ഉപഹാരവും സമ്മാനിച്ചു, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാളയം രാജന്‍, ഐറ്റി മിഷന്‍ ഡയറക്റ്റര്‍ ഡോ: എസ്. ചിത്ര, ഐപിആര്‍ഡി ഡയറക്റ്റര്‍ യു.വി. ജോസ്, അഡീഷണല്‍ ഡയറക്റ്റര്‍ എന്‍. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധവിഭാഗം ജനങ്ങള്‍ക്കു സര്‍ക്കാര്‍ നല്കുന്ന ധനസഹായങ്ങളുടെ വിശദാംശങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ വഴിയാണു വിതരണം.

അക്കാദമിക്ള്‍ ഗ്രന്ഥങ്ങളുടെയും ജേര്‍ണലുകളുടെയും രൂപകല്പനയ്‌ക്ക് ഉപയോഗിക്കുന്ന ടെക് (TEX) എന്ന സോഫ്റ്റ്വെയറിലാണു പുസ്തകം തയ്യാറാക്കിയത്. സഹായങ്ങള്‍ നല്കുന്ന വകുപ്പുകള്‍ പ്രത്യേകം അദ്ധ്യായങ്ങളായി അകാരാദിക്രമത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തിലും വരുന്ന പദ്ധതികളുടെ പേരുകള്‍ പേജ് നമ്പര്‍ സഹിതം ഉള്ളടക്കത്തില്‍ നല്കിയിട്ടുണ്ട്. ഏതാണ്ടെല്ലാ പദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം നിശ്ചിതമാതൃകയില്‍ ക്രോഡീകരിച്ചത് പുസ്തകം ഉപയോഗിക്കുന്നവര്‍ക്കു സൗകര്യപ്രദമാണ്. പുസ്തകത്തിന്റെ മറ്റൊരു സവിശേഷത 33 പേജുള്ള സമഗ്രമായ പദസൂചികയാണ്. ഈ സൂചികയില്‍ അക്ഷരക്രമത്തില്‍ മുഴുവന്‍ പദ്ധതികളുടെയും പേര് പേജ് നമ്പര്‍ സഹിതം നല്കിയിരിക്കുന്നു.

ഈ പുസ്തകം ഇന്ററാക്റ്റീവ് പിഡിഎഫ്, ഹൈപ്പര്‍ ടെക്ള്‍സ്റ്റ് ലിങ്കോടുകൂടിയ ഇ-ബുക്ക്, എക്‌സ്.എം.എല്‍., എച്ഛ്.റ്റി.എം.എല്‍., ചെറിയ ഫയല്‍ രൂപമായ ദേയ്സാ വൂ (DjVu) എന്നിങ്ങനെ ഇന്നുള്ള എല്ലാ ഇലക്‌റ്റ്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുകയാണ്. കൂടാതെ സ്മാര്‍ട്ട് ഫോണുകളുടെ സ്‌ക്രീന്‍ വലിപ്പത്തിലുള്ള പിഡിഎഫ് പതിപ്പുകളും പ്രസിദ്ധീകരിക്കും. ഇവ പബ്ലിക്ള്‍റിലേഷന്‍സ് വകുപ്പിന്റെ www.prd.kerala.gov.in എന്ന വെബ്സൈറ്റില്‍  ലഭ്യമാക്കും.

ഇ-ബുക്ക്, ഇന്ററാക്റ്റീവ് പിഡിഎഫുകള്‍ എന്നിവയില്‍ ഉള്ളടക്കത്താളിലും പദസൂചികയിലുംനിന്ന് ഒറ്റ ക്ലിക്കില്‍ അതതുപദ്ധതി സംബന്ധിച്ച താളിലേക്കു പോകാം. പദ്ധതിയുടെ പേരും മറ്റും ടൈപ്പ് ചെയ്തു സേര്‍ച്ച് ചെയ്യാനും സൗകര്യവുമുണ്ട്. ഇ-ബുക്കില്‍ പുസ്തകത്തിലെന്നപോലെ അടയാളപ്പെടുത്താനും ഹൈലൈറ്റ് ചെയ്യാനും വിവരങ്ങള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് അയയ്‌ക്കാനും ഒക്കെ കഴിയും.

ഇലക്‌റ്റ്രോണിക്ള്‍ പ്രസിദ്ധീകരണത്തില്‍ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകള്‍ ചേര്‍ത്തിട്ടുണ്ട്. അവയില്‍ ക്ലിക്ള്‍ ചെയ്താല്‍ ആ ഫോം കാണാം. ആ ഫോം ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്‌ക്കാം. ചില ലിങ്കുകളില്‍ ഓണ്‍ലൈനായി അപേക്ഷ അയയ്‌ക്കാനുള്ള സൗകര്യവുമുണ്ട്. കാഴ്ചയ്‌ക്കു തകരാറുള്ളവര്‍ക്ക് പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ശബ്ദമാക്കിമാറ്റി കേള്‍ക്കാനും ശ്രവണവൈകല്യമുള്ളവര്‍ക്ക് ബ്രയില്‍ ആക്കി മാറ്റാനും കഴിയും.

സ്വതന്ത്രപകര്‍പ്പവകാശനിയമമായ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരമാണ് ഈ പുസ്തകവും ഇലക്‌ട്രോണിക്ക് പതിപ്പുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനാല്‍, ഇതിലെ വിവരങ്ങള്‍ പകര്‍ത്തി പുനരുപയോഗിക്കുകയും വ്യവസ്ഥകള്‍ പാലിച്ചു പ്രസിദ്ധപ്പെടുത്തുകയുമൊക്കെ ആകാം. സര്‍ക്കാര്‍വിവരങ്ങള്‍ സ്വതന്ത്രലൈസന്‍സില്‍ പൊതുസമൂഹത്തിനു ലഭ്യമാക്കണമെന്നത് ഏറെക്കാലമായി വൈജ്ഞാനിക, വിവരപരിപാലന, ഐറ്റി രംഗങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

Kottayam

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.