ന്യൂദല്‍ഹി : പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 391 അംഗങ്ങള്‍ പങ്കെടുത്ത് വോട്ടെടുപ്പില്‍ 311 അംഗങ്ങള്‍ ബില്ലിനെ അനുകൂലിക്കുകയാണ് ഉണ്ടായത്. 80 പേര്‍ ബില്ലിനെ എതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസ്സായത്. ഇനി രാജ്യസഭയില്‍ വോട്ടിനിടും
ബില്ലിനെതിരെ പ്രതിപക്ഷം പൊള്ളയായ വാഗ്വാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഭൂരിപക്ഷം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിനൊപ്പം നിന്ന ശിവസേനയും കേന്ദ്ര സര്‍ക്കാരിന്റെ ബില്ലില്‍ പിന്തുണയ്‌ക്കുകയാണ് ചെയ്തത്. ആ ന്ധ്ര വൈഎസ്ആര്‍ കോണ്‍ഗ്രസ്സും കേന്ദ്രത്തിന് പിന്തുണ നല്‍കി. ബില്ല് ഒരു ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ ലോക്‌സഭയില്‍ അറിയിച്ചു.
അതേസമയം ബില്ലില്‍ മുസ്ലിങ്ങളെന്ന പരാമര്‍ശം പോലുമില്ല. പൗരത്വ ബില്ലിന്റെ പേരില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത് 371ാം അനുച്ഛേദത്തിന് ഒരു മാറ്റവും ഉണ്ടാകില്ല. ഇത് ഭരണഘടനാ വിരുദ്ധമല്ല. മുസ്ലിം സമുദായത്തിന് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ലെന്നും ചര്‍ച്ചയ്‌ക്കിടെ ലീഗ് എംപി കുഞ്ഞാലിക്കുട്ടി ഉയര്‍ത്തിയ ചോദ്യത്തിന് അമിത് ഷാ മറുപടി നല്‍കി.
ബില്ലിനെതിരെ മുസ്ലിംലീഗ് എംപിമാര്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു. കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, എന്‍.കെ. പ്രമേചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം എ.എം. ആരിഫ് സംസാരിക്കാന്‍ അനുമതി തേടിയിരുന്നെങ്കിലും നോട്ടീസില്‍ എതിര്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാല്‍ അനുമതി ലഭിച്ചില്ല.
















