Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുന്‍ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷയ്‌ക്കല്ല; നെഹ്‌റു കുടുംബത്തിന്റെ പിന്‍വലിച്ചപ്പോഴാണ് പ്രതിഷേധം; എസിപിജി സുരക്ഷയില്‍ നിങ്ങള്‍ പ്രധാനമന്ത്രിയാണെന്ന് തോന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 08:22 am IST
inIndia

ന്യൂദല്‍ഹി:  മുന്‍ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷാ പിന്‍വലിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ മാത്രമാണ് പ്രതിഷേധമെന്ന് മുന്‍ പ്രധാനമന്ത്രിയുടെ മകന്‍.എസ്പിജി സുരക്ഷയുടെ കീഴില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നു നിങ്ങള്‍ക്കു തോന്നുമെന്നും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്റെ മകനും ബിജെപി എംപിയുമായ നീരജ് ശേഖര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എസ്പിജി ബില്‍ അവതരണത്തിനെതിരെ പ്രതിപക്ഷം രംഗത്ത്് എത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകന്‍ എന്ന നിലയില്‍ 11 വര്‍ഷം എസ്പിജി സുരക്ഷ ലഭിച്ചിരുന്നയാളാണ് ഞാന്‍. എന്നാല്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം അനാവശ്യമാണെന്നു തോന്നുന്നു. വിഐപി സംസ്‌കാരത്തിന് അന്ത്യം കുറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ യുവതലമുറ വിഐപി സംസ്‌കാരം ഇഷ്ടപ്പെടുന്നില്ലെന്നും നീരജ് ചന്ദ്രശേഖര്‍ പറഞ്ഞു. 

എസ്പിജി സുരക്ഷ ആദ്യമായി ഏര്‍പ്പെടുത്തിയ 1991 ല്‍ ചന്ദ്രശേഖറിന്റെ മകന്‍ എന്ന നിലയില്‍ എനിക്കും സുരക്ഷ ലഭിച്ചിരുന്നു. 22 വയസ് മാത്രം പ്രായമുള്ള ഒരാളെന്ന നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഴല്‍ പോലെ കൂടെ നടക്കുന്നത് അഭിമാനമായി താന്‍ കരുതി. വിമാനത്താവളത്തില്‍ ചെന്നാല്‍ വിമാനത്തിനു തൊട്ടരികെ തന്റെ കാറെത്തുമായിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകളിലായിരുന്നു സഞ്ചാരം.

താന്‍ ആരുമല്ലായിരുന്നെങ്കിലും എസ്പിജി സുരക്ഷ രാജ്യത്തെ വളരെ പ്രധാനപ്പെട്ട ആളാണെന്ന തോന്നല്‍ ഉണ്ടാക്കി. ആരെന്ന് അറിയില്ലെങ്കില്‍ പോലും വളരെ പ്രധാനപ്പെട്ട ആളെന്ന തോന്നലില്‍ ആളുകള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ എത്തുമായിരുന്നു.

പ്രായത്തില്‍ മുതിര്‍ന്ന ഏറെ അവശതകള്‍ അനുഭവിക്കുന്ന നിരവധി പേര്‍ സുരക്ഷാപരിശോധനയ്‌ക്കായി വരിയില്‍ മണിക്കൂറുകളോളം നില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് അത്തരത്തിലുള്ള യാതൊരു പരിശോധനകളും നേരിടേണ്ടി വന്നിട്ടില്ല. തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ യാത്രയില്‍ എന്നെ അനുഗമിച്ചിരുന്നു നീരജ് പറഞ്ഞു.

1991  ജനുവരി 30ന് ഡിഎംകെ സര്‍ക്കാരിനെ പിരിച്ചു വിടുകയും ജനുവരി 31 ന് രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതിനു പിന്നാലെ ചെന്നൈയില്‍ വിമാനമിറങ്ങിയപ്പോള്‍ താന്‍ കണ്ടത് അസാധാരണമായ കാഴ്ചയായിരുന്നു. ഇത്രയും വലിയ സുരക്ഷാക്രമീകരണം ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. വാഹനത്തിന് അകമ്പടി നല്‍കിയത് 15 ഓളം വാഹനങ്ങളായിരുന്നു. അമ്മയോടും സഹോദരനോടുമൊപ്പം യാത്ര ചെയ്യുന്ന അവസരങ്ങളില്‍ തങ്ങള്‍ക്കൊപ്പം ഒരു ആള്‍ക്കൂട്ടം തന്നെ സുരക്ഷയുടെ പേരില്‍ ഉണ്ടായിരുന്നു. 9 ഓളം വാഹനങ്ങളുടെ അകമ്പടിയോടെയാണ്  സഞ്ചരിച്ചിരുന്നത്.

ഇതിനു പുറമേ ദല്‍ഹി പോലീസിന്റെ 15 ഓളം വാഹനങ്ങളും ഞങ്ങളെ അനുഗമിക്കുന്നുണ്ടാകും. 2001 മുതല്‍ താന്‍ എംപിയാണ്. പക്ഷേ ഇത്തരത്തിലുള്ള വന്‍ സുരക്ഷയൊന്നും തനിക്കില്ല. ഒരു സാധാരണക്കാരന് ഇത്രയും വലിയ സുരക്ഷാ സന്നാഹം ആവശ്യമില്ലെന്നും നീരജ് ചന്ദ്രശേഖര്‍ പറഞ്ഞു. 

എന്നാല്‍ എസ്പിജി നല്‍കുന്നതില്‍ മാത്രമാണ് എതിര്‍പ്പ്. മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യം തന്നെയാണ്. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ വീഴ്ച അതീവ ഗുരുതരമായ വിഷയമാണ്. വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നീരജ് ശേഖര്‍ പറഞ്ഞു. വി.പി. സിങ്, ഐ.കെ. ഗുജ്‌റാള്‍, മന്‍മോഹന്‍ സിങ് തുടങ്ങിയ മുന്‍ പ്രധാനമന്ത്രിമാരുടെ എസ്പിജി സുരക്ഷാ പിന്‍വലിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല. നെഹ്റു കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ മാത്രമാണ് പ്രതിഷേധം. പ്രധാനമന്ത്രിക്കും അദ്ദേഹത്തിനൊപ്പം താമസിക്കുന്ന ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്പിജി സുരക്ഷയ്‌ക്ക് അര്‍ഹതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

Kottayam

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.