തിരുവനന്തപുരം : അറബിക്കടലില്‍ രൂപപ്പെട്ട രണ്ട് ന്യൂന മര്‍ദ്ദങ്ങളും ശക്തിപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂന മര്‍ദ്ദങ്ങള്‍ ചുഴലിക്കാറ്റായി മാറിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുത് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലിന്റെ തെക്ക്പടിഞ്ഞാറന്‍ ഭാഗത്തും തെക്ക് കിഴക്കന്‍ ഭാഗത്തും രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങളെക്കൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഫ്രിക്കന്‍ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വ്യാഴാഴ്‌ച്ച വരെയാണ് മത്സ്യത്തൊഴിലാളിള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
















