Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വൈകല്യത്തെ തോല്‍പ്പിച്ചത് തോക്കുകൊണ്ട്; വെടിവച്ചിട്ടത് റെക്കോര്‍ഡുകള്‍

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Dec 4, 2019, 06:02 am IST
inSports

കോട്ടയം: ഇരുപത്തിരണ്ടാം വയസ്സിലെ ബൈക്ക് അപകടം പാതി ശരീരത്തെ തളര്‍ത്തിയെങ്കിലും മനക്കരുത്ത് കൊണ്ട് വിജയങ്ങള്‍ നേടിയെടുക്കുകയാണ് തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥ ബാബു. തളരാത്ത മനസ്സുമായുള്ള പോരാട്ടമാണ് സിദ്ധാര്‍ഥ ബാബുവിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ രഹസ്യം. റൈഫിള്‍ ഷൂട്ടറായ സിദ്ധാര്‍ഥ 2020ലെ ടോക്കിയോ പാരാലിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള യോഗ്യത സ്വന്തമാക്കിയാണ് കായികപ്രേമികളെ അമ്പരിപ്പിച്ചിരിക്കുന്നത്. 

ഷൂട്ടിങ് റേഞ്ചില്‍ നിന്ന് വിജയങ്ങള്‍ വെടിവെച്ചിടുന്നത് സിദ്ധാര്‍ഥയ്‌ക്ക് പുതുമയല്ല. തന്റെ വൈകല്യത്തെ കരുത്താക്കി മാറ്റി 50 മീറ്റര്‍ സീനിയര്‍ പ്രോണ്‍ കാറ്റഗറി റൈഫിള്‍ മിക്‌സഡ് പാരാ വിഭാഗത്തില്‍ സ്വര്‍ണം നേടിയതാണ് സിദ്ധാര്‍ഥയുടെ ഏറ്റവും ഒടുവിലത്തെ നേട്ടം. വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു സിദ്ധാര്‍ഥയുടെ റെക്കോഡ് പ്രകടനം. തന്റെ തന്നെ പഴയ റെക്കോഡ് ഭേദിച്ചാണ് സിദ്ധാര്‍ഥ 2020ല്‍ ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.

2019 ഒക്ടോബറില്‍ സിഡ്‌നിയില്‍ വെച്ച് നടന്ന വേള്‍ഡ് ഷൂട്ടിങ് പാരാ സ്‌പോര്‍ട്ട് ചാമ്പ്യന്‍ഷിപ്പില്‍ മിന്നും പ്രകടനവും കാഴ്ചവെച്ചിരുന്നു. ഷൂട്ടിങ് പരിശീലനത്തിന്റെ ആവശ്യങ്ങള്‍ക്കായി സിദ്ധാര്‍ഥ ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. ലക്ഷ്യത്തിലേക്ക് മാത്രം കണ്ണയച്ച് കഠിനാധ്വാനം ചെയ്യുന്ന ഈ യുവാവ് പരിശീലനത്തിനായി മണിക്കൂറുകളാണ് ചെലവഴിക്കുന്നത്. 2017ലെ പാരാഷൂട്ടിങ് ലോകകപ്പില്‍ വെങ്കല മെഡല്‍ നേടിയാണ് സിദ്ധാര്‍ഥ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായത്. 2014 മുതല്‍ 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ പാരാവിഭാഗത്തിലെ ദേശീയ റെക്കോഡ് സിദ്ധാര്‍ഥയുടെ പേരിലാണ്. 2017ലും 2018ലും സിദ്ധാര്‍ഥ തന്നെ ഈ റെക്കോഡുകള്‍ പുതുക്കി. ദക്ഷിണേന്ത്യന്‍ 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയാണ് സിദ്ധാര്‍ഥ. അതും വൈകല്യങ്ങളില്ലാത്ത സാധാരണ ഷൂട്ടര്‍മാരോട് മത്സരിച്ച് നേടിയ പട്ടമായതിനാല്‍ തന്നെ നേട്ടത്തിന് ഇരട്ടിമധുരമാണ്. 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ ഷൂട്ടിങ് വിഭാഗത്തിലെ സംസ്ഥാന ചാമ്പ്യനും സ്വര്‍ണ ജേതാവുമാണ് സിദ്ധാര്‍ഥ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.